അമേരിക്കൻ മുൻ വൈസ് പ്രസിഡന്റിന്റെ വീട്ടിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെടുത്തു

മുൻ യു.എസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിന്‍റെ വീട്ടിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെത്തി. ഇൻഡ്യാനയിലെ വീട്ടിൽ നിന്നാണ് ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകൾ പിടിച്ചെടുത്തത്. രേഖകൾ എഫ്ബിഐക്ക് കൈമാറിയതായി യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു. യു.എസ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെത്തിയ ഏറ്റവുമൊടുവിലെ സംഭവമാണിത്. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെയും നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന്‍റെയും കയ്യിലുള്ള രഹസ്യ രേഖകളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മൈക്ക് പെൻസിന്‍റെ വീട്ടിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെടുത്തത്. രഹസ്യ രേഖകൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ക്രിമിനൽ അന്വേഷണം നേരിടുന്ന സമയത്താണ് ഈ കണ്ടെത്തൽ. രഹസ്യരേഖകൾ കണ്ടെത്തിയ വിവരം മൈക്ക് പെൻസിന്‍റെ പ്രതിനിധികളാണ് നാഷണൽ ആർക്കൈവ്സിനെ അറിയിച്ചത്. വിവരം ലഭിച്ച എഫ്ബിഐ ഇത്തരം സാഹചര്യങ്ങളിലെ സാധാരണ നടപടിക്രമങ്ങൾ മറികടന്നാണ് രഹസ്യ രേഖകൾ കൈപ്പറ്റിയത്. ഇക്കാര്യം അഭിഭാഷകർ പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്. പ്രസിഡൻഷ്യൽ റെക്കോർഡ്സ് ആക്ട് അനുസരിച്ച്, വൈറ്റ് ഹൗസിൽ നിന്നുള്ള രേഖകൾ അവരുടെ കാലാവധി അവസാനിക്കുമ്പോൾ നാഷണൽ ആർക്കൈവ്സിലേക്ക് അയയ്ക്കേണ്ടതുണ്ട്. ഈ രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനാണിത്. ബിബിസി റിപ്പോർട്ട് അനുസരിച്ച്, ട്രംപിന്റെ ഭരണം അവസാനിച്ച സമയത്ത് ചില രഹസ്യ രേഖകൾ മൈക്ക് പെൻസിന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. നേരത്തെ ജോ ബൈഡന്‍റെ വീട്ടിൽ നിന്നും രഹസ്യ രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം രേഖകൾ വീട്ടിലുണ്ടെന്ന് മൈക്ക് പെൻസിന്‍റെ പ്രതിനിധികൾ നാഷണൽ ആർക്കൈവ്സിനെ അറിയിച്ചത്. രേഖകൾ കണ്ടെത്തിയതിനെ തുടർന്ന് ട്രംപ് മൈക്ക് പെൻസിനെ പ്രതിരോധിച്ച് രംഗത്തെത്തി. ട്രംപിന്‍റെ ഭരണകാലത്ത് വൈറ്റ് ഹൗസിലെ ചില രേഖകൾ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഫ്ലോറിഡയിലെ ട്രംപിന്‍റെ ആഡംബര വീട്ടിൽ എഫ്ബിഐ റെയ്ഡ് നടത്തിയിരുന്നു.

Jan 25, 2023 - 12:41
 0

What's Your Reaction?

like

dislike

love

funny

angry

sad

wow