സ്വർണ വിലയിൽ ഇടിവ്; ഇന്ന് 560 രൂപ കുറഞ്ഞു
തിരുവനന്തപുരം : തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് 560 രൂപ കുറഞ്ഞു. ഈ ആഴ്ച സ്വർണത്തിന് റെക്കോർഡ് വിലയായിരുന്നു. രണ്ട് ദിവസത്തിനിടെ പവന് 960 രൂപയാണ് കുറഞ്ഞത്. 41,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. 5240 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 60 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില ഗ്രാമിന് 4,325 രൂപയാണ്. വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയ്ക്ക് 74 രൂപയാണ് ഇന്നത്തെ വില. ഇന്ന് രണ്ട് രൂപ കുറഞ്ഞു. ഇന്നലെ ഒരു രൂപയുടെ ഇടിവുണ്ടായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 90 രൂപയാണ് വില.
തിരുവനന്തപുരം : തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ ഇടിവ്. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് 560 രൂപ കുറഞ്ഞു. ഈ ആഴ്ച സ്വർണത്തിന് റെക്കോർഡ് വിലയായിരുന്നു. രണ്ട് ദിവസത്തിനിടെ പവന് 960 രൂപയാണ് കുറഞ്ഞത്. 41,920 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. 5240 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 60 രൂപയാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഗ്രാമിന് 4,325 രൂപയാണ്. വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയ്ക്ക് 74 രൂപയാണ് ഇന്നത്തെ വില. ഇന്ന് രണ്ട് രൂപ കുറഞ്ഞു. ഇന്നലെ ഒരു രൂപയുടെ ഇടിവുണ്ടായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയ്ക്ക് 90 രൂപയാണ് വില.
What's Your Reaction?