നി​ഗൂഢതകൾ ഒളിപ്പിച്ചും സസ്പെൻസ് നിറച്ചും പകലും പാതിരാവും; പുതിയ പോസ്റ്റർ പുറത്തുവിട്ടു

pakalum-pathiravum-new-poster-out

Feb 25, 2023 - 13:40
 0
നി​ഗൂഢതകൾ ഒളിപ്പിച്ചും സസ്പെൻസ് നിറച്ചും പകലും പാതിരാവും; പുതിയ പോസ്റ്റർ പുറത്തുവിട്ടു

കുഞ്ചാക്കോ ബോബൻ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘പകലും പാതിരാവും’. മറ്റു ചാക്കോച്ചൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരം

മാർച്ച് മൂന്നിന് ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് വിവരം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ കഥാപാത്രമായ കുഞ്ചാക്കോ ബോബൻ തോക്കുമായി നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്.

അജയ് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഷാദ് കോയയാണ് ചിത്രത്തിന്റെ രചന. രജിഷ വിജയൻ, ഗുരു സോമ സുന്ദരം ,തിങ്കളാഴ്ച്ച നിശ്ചയത്തിലൂടെ ശ്രദ്ധേയനായ മനോജ് കെ. യു, സീത എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഗോകുലം ഗോപാലനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൈലോക്കിനു ശേഷം അജയ് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് പകലും പാതിരാവും. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹൈറേഞ്ചിലെ ഒരു എസ്റ്റേറ്റ് ബംഗ്ലാവില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. സസ്പെൻസ് ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ടീസർ നൽകിയിരുന്ന സൂചന. മാർച്ച് മൂന്നിന് ചിത്രം പ്രദർശനത്തിന് എത്തും. വേൾഡ് വൈഡ് റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow