Jio True 5G | ജിയോ ട്രൂ 5ജി സർവീസ് 34 നഗരങ്ങളിലേയ്ക്ക് കൂടി; 365 നഗരങ്ങളിൽ ആറ്റിങ്ങലും
രാജ്യത്തെ 34 നഗരങ്ങളില്‍ കൂടി ജിയോ ട്രൂ 5ജി സർവീസ് എത്തിച്ച് റിലയന്‍സ് ജിയോ. അമലപുരം, ധര്‍മ്മവാരം, കാവാലി, തണുകു, തുണി, വിനുകൊണ്ട (ആന്ധ്രപ്രദേശ്), ഭിവാനി, ജിന്ദ്, കൈതാല്‍, റെവാരി (ഹരിയാന), ധര്‍മ്മശാല, കംഗ്ര (ഹിമാചല്‍ പ്രദേശ്), ബാരാമുള്ള, കത്വ, കത്ര, സോപൂര്‍ (ജമ്മു & കശ്മീര്‍), ഹാവേരി, കാര്‍വാര്‍, റാണെബന്നൂര്‍ (കര്‍ണാടക), ആറ്റിങ്ങല്‍ (കേരളം), ട്യുറ (മേഘാലയ), ഭവാനിപട്‌ന, ജതാനി, ഖോര്‍ധ, സുന്ദര്‍ഗഡ് (ഒഡീഷ), അമ്പൂര്‍, ചിദംബരം, നാമക്കല്‍, പുതുക്കോട്ടൈ, രാമനാഥപുരം, ശിവകാശി, തിരുച്ചെങ്കോട്, വിഴുപ്പുരം(തമിഴ്‌നാട്), സൂര്യപേട്ട് (തെലങ്കാന) എന്നീ നഗരങ്ങളിലാണ് ജിയോ 5ജി സേവനം വ്യാപിപ്പിച്ചിരിക്കുന്നത്.
ഇനി കൂടുതൽ വേഗതയിൽ ജിയോ ട്രൂ 5ജി സേവനങ്ങള്‍ ഈ പ്രദേശങ്ങളില്‍ ലഭ്യമാകും. ഈ നഗരങ്ങളിലെ വിവിധ മേഖലകളില്‍ പുതിയ അവസരങ്ങള്‍ ഈ പരിഷ്‌കരണത്തിലൂടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൂറിസം, നിര്‍മ്മാണം, എസ്എംഇകള്‍, ഇ-ഗവേണന്‍സ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഗെയിമിംഗ്, ഐ.ടി എന്നീ മേഖലകള്‍ക്ക് ഇതുവഴി നേട്ടം കൈവരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
”ഈ 34 നഗരങ്ങളില്‍ ജിയോ ട്രൂ 5ജി കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ നഗരങ്ങളിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇതൊരു അനുഗ്രഹമാകും. നിരവധി പേരാണ് ഈ നഗരങ്ങളില്‍ ജിയോ സേവനം ഉപയോഗിക്കുന്നത്. സാങ്കേതിക വിദ്യയുടെ എല്ലാ നേട്ടങ്ങളും രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും അനുഭവിക്കാന്‍ കഴിയട്ടെ,’ ജിയോ വക്താവ് അറിയിച്ചു
ഈ 34 നഗരങ്ങളിലെ ഉപയോക്താക്കള്‍ക്ക് ഇന്ന് (മാര്‍ച്ച് 15) മുതലാണ് 5ജി സേവനങ്ങള്‍ ലഭിച്ചു തുടങ്ങുന്നത്. ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്.ഇന്ത്യയിലെ ഡിജിറ്റല്‍ മേഖലയില്‍ നിരവധി പരിവര്‍ത്തനങ്ങളാണ് ജിയോ കൊണ്ടുവന്നത്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയെ ലോകോത്തര നിലവാരത്തിലെത്തിക്കാനും 1.3 ബില്യണ്‍ ഇന്ത്യക്കാരുടെ ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നം സാക്ഷാത്കാരിക്കാനുമായി ജിയോ പ്രവര്‍ത്തിച്ചിട്ടുണ്ട്. നെറ്റ് വര്‍ക്ക്, ഡിവൈസുകള്‍, ആപ്ലിക്കേഷനുകള്‍, കണ്ടന്റ്, എന്നിവ ജനങ്ങള്‍ക്ക് താങ്ങാനാകുന്ന താരിഫ് നിരക്കിൽ ലഭ്യമാക്കിയാണ് ജിയോ ടെലികോം രംഗത്ത് ആധിപത്യം സ്ഥാപിച്ചത്.
What's Your Reaction?