വൃക്കയില്‍ കല്ലുകള്‍: ഈ അസ്വാഭാവിക ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക 

രക്തത്തിലെ ധാതുക്കളും ലവണങ്ങളുമെല്ലാം വൃക്കയ്ക്കുള്ളില്‍ അടിഞ്ഞ് കല്ലുകള്‍ രൂപപ്പെടുന്ന അവസ്ഥയെ റീനല്‍ കാല്‍കുലി, നെഫ്രോലിത്തിയാസിസ്, യൂറോലിത്തിയാസിസ് എന്നെല്ലാം വിളിക്കുന്നു. വൃക്കയിലെ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ സാധിക്കാതെ ഇരുന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയുന്നു. ഇത് വൃക്കകള്‍ വീര്‍ക്കാനും അതീവ വേദനാജനകമായ സാഹചര്യമുണ്ടാക്കാനും ഇടയാക്കുന്നു.  ആഹാരക്രമം, അമിതഭാരം, ചില രോഗങ്ങള്‍, ചിലതരം മരുന്നുകള്‍ എന്നിങ്ങനെ വൃക്കകളിലെ കല്ലുകള്‍ക്കിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മൂത്രത്തിന്റെ നിറത്തില്‍ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം,  ശരിക്കും മൂത്രം ഒഴിക്കാനാകാത്ത അവസ്ഥ,  മൂത്രമൊഴിക്കുമ്പോള്‍ വേദനയും പുകച്ചിലും, അടിവയറ്റിലേക്കും നാഭിയിലേക്കും ശരീരത്തിന്റെ വശങ്ങളിലേക്കും പടരുന്ന വേദന എന്നിവയെല്ലാം വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെ ചില സൂചനകളാണ്.  എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അത്ര സാധാരണമല്ലാത്ത ചില ലക്ഷണങ്ങള്‍ കൂടി ചിലര്‍ക്ക് ഉണ്ടാകാറുണ്ട്. പുറത്ത് താഴെയായി വേദന, മൂത്രത്തില്‍ രക്തം, മൂത്രത്തില്‍ അമിതമായ പത, രൂക്ഷമായ ഗന്ധം, മനംമറിച്ചില്‍, പനി, കുളിര്‍ എന്നിവയെല്ലാം വൃക്കകളിലെ കല്ലുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസ്വാഭാവികമായ ചില ലക്ഷണങ്ങളാണ്.  ധാരാളം വെള്ളം കുടിക്കേണ്ടത് വൃക്കകളിലെ കല്ലുകളെ നിയന്ത്രിക്കാന്‍ അത്യാവശ്യമണ്. നാരങ്ങാനീരും ഒലീവ് എണ്ണയും കലര്‍ത്തി കഴിക്കുന്നതും ഭക്ഷണക്രമത്തില്‍ ആപ്പിള്‍ സെഡര്‍ വിനഗര്‍ ചേര്‍ക്കുന്നതും സെലറി ജ്യൂസ് കഴിക്കുന്നതും ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.   

Jan 13, 2023 - 23:01
 0
വൃക്കയില്‍ കല്ലുകള്‍: ഈ അസ്വാഭാവിക ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക 

രക്തത്തിലെ ധാതുക്കളും ലവണങ്ങളുമെല്ലാം വൃക്കയ്ക്കുള്ളില്‍ അടിഞ്ഞ് കല്ലുകള്‍ രൂപപ്പെടുന്ന അവസ്ഥയെ റീനല്‍ കാല്‍കുലി, നെഫ്രോലിത്തിയാസിസ്, യൂറോലിത്തിയാസിസ് എന്നെല്ലാം വിളിക്കുന്നു. വൃക്കയിലെ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ സാധിക്കാതെ ഇരുന്നാല്‍ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയുന്നു. ഇത് വൃക്കകള്‍ വീര്‍ക്കാനും അതീവ വേദനാജനകമായ സാഹചര്യമുണ്ടാക്കാനും ഇടയാക്കുന്നു. 

ആഹാരക്രമം, അമിതഭാരം, ചില രോഗങ്ങള്‍, ചിലതരം മരുന്നുകള്‍ എന്നിങ്ങനെ വൃക്കകളിലെ കല്ലുകള്‍ക്കിടയാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മൂത്രത്തിന്റെ നിറത്തില്‍ പെട്ടെന്നുണ്ടാകുന്ന വ്യത്യാസം,  ശരിക്കും മൂത്രം ഒഴിക്കാനാകാത്ത അവസ്ഥ,  മൂത്രമൊഴിക്കുമ്പോള്‍ വേദനയും പുകച്ചിലും, അടിവയറ്റിലേക്കും നാഭിയിലേക്കും ശരീരത്തിന്റെ വശങ്ങളിലേക്കും പടരുന്ന വേദന എന്നിവയെല്ലാം വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെ ചില സൂചനകളാണ്. 

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അത്ര സാധാരണമല്ലാത്ത ചില ലക്ഷണങ്ങള്‍ കൂടി ചിലര്‍ക്ക് ഉണ്ടാകാറുണ്ട്. പുറത്ത് താഴെയായി വേദന, മൂത്രത്തില്‍ രക്തം, മൂത്രത്തില്‍ അമിതമായ പത, രൂക്ഷമായ ഗന്ധം, മനംമറിച്ചില്‍, പനി, കുളിര്‍ എന്നിവയെല്ലാം വൃക്കകളിലെ കല്ലുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസ്വാഭാവികമായ ചില ലക്ഷണങ്ങളാണ്. 

ധാരാളം വെള്ളം കുടിക്കേണ്ടത് വൃക്കകളിലെ കല്ലുകളെ നിയന്ത്രിക്കാന്‍ അത്യാവശ്യമണ്. നാരങ്ങാനീരും ഒലീവ് എണ്ണയും കലര്‍ത്തി കഴിക്കുന്നതും ഭക്ഷണക്രമത്തില്‍ ആപ്പിള്‍ സെഡര്‍ വിനഗര്‍ ചേര്‍ക്കുന്നതും സെലറി ജ്യൂസ് കഴിക്കുന്നതും ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

 

What's Your Reaction?

like

dislike

love

funny

angry

sad

wow