ഒമ്പത് ആഡംബര കാറുകളും ബംഗ്ലാവുകളും; ആമിർ ഖാന്റെ ആസ്തി 1800 കോടിക്ക് മുകളിൽ

Mar 17, 2023 - 13:25
 0
ഒമ്പത് ആഡംബര കാറുകളും ബംഗ്ലാവുകളും; ആമിർ ഖാന്റെ ആസ്തി 1800 കോടിക്ക് മുകളിൽ

ഇന്ത്യൻ സിനിമയിൽ മുപ്പത് വർഷമായി തുടരുന്ന താര സാന്നിധ്യമാണ് ബോളിവുഡ് താരം ആമിർ ഖാൻ. ബോളിവുഡിലെ സൂപ്പർ താരം മാത്രമല്ല, അതിസമ്പന്നരിൽ ഒരാൾ കൂടിയാണ് ആമിർ ഖാൻ. 1800 കോടിയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ

സിനിമകൾക്കു പുറമേ നിരവധി ബ്രാൻഡുകൾക്കൊപ്പവും ആമിർ ഖാൻ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സൂപ്പർഹിറ്റായ നിരവധി ചിത്രങ്ങളുടെ നിർമാണവും ആമിർഖാന്റെ കമ്പനിയുടേതാണ്.

ഒരു സിനിമയ്ക്ക് നൂറ് കോടിക്കു മുകളിലാണ് താരത്തിന്റെ പ്രതിഫലം. പ്രതിഫലമായി 85 കോടി മുതൽ 100 കോടി വരെയാണ് താരം വാങ്ങുന്നത്. കൂടാതെ സിനിമയുടെ ലാഭത്തിന്റെ നിശ്ചിത ശതമാനവും താരത്തിന് ലഭിക്കുന്നുണ്ട്.

ആഡ‍ംബര കാറുകളുടെ വലിയ ശേഖരവും താരത്തിന് സ്വന്തമായുണ്ട്. ഇതിൽ 6.83 കോടിയുടെ റോൾസ് റോയ്സ് ഗോസ്റ്റ്, 3.4 കോടിയുടെ ബെന്റ്ലി ഫ്ലയിംഗ് സ്പർ, 11.6 കോടിയുടെ കസ്റ്റം ഡിസൈൻ ചെയ്ത ബുള്ളറ്റ് പ്രൂഫ് മെഴ്സിഡസ് ബെൻസ് S600 എന്നിവയാണ് ചിലത്.

ബാന്ദ്രയിൽ 60 കോടി വിലമതിക്കുന്ന കടലിന് അഭിമുഖമായുള്ള ബംഗ്ലാവ്, പഞ്ചഗണിയിൽ 15 കോടി മൂല്യമുള്ള 2 ഏക്കർ ഭൂമി, ബെവർലി ഹിൽസിൽ 75 കോടി വില മതിക്കുന്ന വസ്തു എന്നിവയെല്ലാം താരത്തിന്റെ ഉടമസ്ഥതയിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow