ഫ്രാൻസിൽ ക്ലാസ്‍മുറിയിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി 16 കാരൻ
ഫ്രാൻസ് : തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സ്കൂളിൽ ക്ലാസ് മുറിയിൽ വെച്ച് 50 കാരിയായ അധ്യാപികയെ വെട്ടിക്കൊലപ്പെടുത്തി 16 കാരനായ വിദ്യാർത്ഥി. ബുധനാഴ്ചയാണ് കൊലപാതകം നടന്നത്. കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. അധ്യാപികയെ കുത്തിയതിനെ തുടർന്ന് തനിക്ക് ബാധ കയറിയെന്നാണ് കുട്ടിയുടെ വാദം. സെന്‍റ് ജീൻ ഡി ലൂസ് പട്ടണത്തിലെ ഒരു സ്കൂളിലാണ് സംഭവം. അധ്യാപികയെ കുത്തിയ ശേഷം കുട്ടി അടുത്ത മുറിയിലേക്ക് ഓടി. അവിടെ മറ്റൊരു ടീച്ചറോട് 'ഒരു ശബ്ദം തന്നോട് ടീച്ചറെ കുത്താൻ ആവശ്യപ്പെട്ടു. അതിനാൽ താൻ അവരെ കുത്തിക്കൊലപ്പെടുത്തി' എന്ന് വിദ്യാർത്ഥി പറഞ്ഞു. ടീച്ചർ കുട്ടിയിൽ നിന്ന് തന്ത്രപൂർവം ആയുധം വാങ്ങുകയും പൊലീസ് എത്തുന്നതുവരെ കുട്ടിയോടൊപ്പം ഇരിക്കുകയും ചെയ്തു. പൊലീസ് എത്തിയുടൻ ആയുധം പൊലീസിന് കൈമാറുകയും ചെയ്തു. തെക്ക് പടിഞ്ഞാറൻ ഫ്രാൻസിലെ പൈറനീസ്-അറ്റ്ലാന്‍റിക് മേഖലയിലെ സെന്‍റ് തോമസ് ഡി അക്വിൻ സെക്കൻഡറി സ്കൂളിലാണ് സംഭവം. ആഗ്നസ് ലാസല്ല എന്ന അധ്യാപികയുടെ നെഞ്ചിലാണ് കുത്തേറ്റത്. ആഗ്നസ് വർങ്ങളായി ഇതേ സ്കൂളിൽ അദ്ധ്യാപികയാണ്.

What's Your Reaction?