ഹിമാചലില്‍ വാക്കുപാലിച്ച് കോണ്‍ഗ്രസ്; പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിച്ചു

ഹിമാചല്‍ പ്രദേശില്‍ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ തീരുമാനം. കോൺ‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം സംബന്ധിച്ച തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ കൈക്കൊണ്ടു. ഇക്കാര്യം വിശദമായി പഠിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു പറഞ്ഞു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധനവകുപ്പ് ചില ആശങ്കകൾ ഉന്നയിച്ചിരുന്നെങ്കിലും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ പെൻഷൻ പദ്ധതിക്ക് കീഴിലുള്ള എല്ലാവർക്കും പഴയ പദ്ധതിയിലേക്ക് മാറാൻ കഴിയുമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നത് വോട്ടിന് വേണ്ടിയല്ല. ഹിമാചൽ പ്രദേശിന്‍റെ വികസന ചരിത്രം എഴുതിയ ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പദ്ധതി പുനഃസ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഴയ പെൻഷൻ പദ്ധതിയിലേക്കുള്ള തിരിച്ചുവരവ് കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സുഖു ഉറപ്പ് നൽകിയിരുന്നു. അതാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്. മുഴുവൻ പെൻഷൻ തുകയും സർക്കാർ വഹിക്കുന്ന പഴയ പെൻഷൻ പദ്ധതി 2004 ഏപ്രിലിൽ നിർത്തലാക്കിയിരുന്നു. പുതിയ പെൻഷൻ പദ്ധതി പ്രകാരം അടിസ്ഥാന ശമ്പളത്തിന്‍റെ 10 ശതമാനം ജീവനക്കാരും 14 ശതമാനം സർക്കാരും പങ്കിടുകയായിരുന്നു.

Jan 13, 2023 - 22:50
 0

What's Your Reaction?

like

dislike

love

funny

angry

sad

wow