ബി.ബി.സി ഡോക്യുമെന്റെറി, അനിലിന്റെ നിലപാട് അപക്വം: ശശി തരൂര്‍
ബി ബി സി ഡോക്കുമെന്ററിയെക്കുറിച്ച് അനില്‍ ആന്റെണി പുറപ്പെടുവിച്ച അഭിപ്രായങ്ങള്‍ അപക്വമാണെന്ന് ശശിതരൂര്‍. ബി ബി സി ഡോക്കുമെന്റെറി ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്ന അനിലിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പരമാധികാരത്തെ കേവലം ഒരു ഡോക്കുമെന്ററി കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമെന്നത് അപക്വമായ സമീപനമാണെന്നും ശശി തരൂര്‍ പറഞ്ഞു. ഈ ഡോക്കുമെന്റെറി കാണിക്കാന്‍ പാടില്ലന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. ബി ബി സി ഡോക്കുമെന്ററിയെപ്പറ്റി അനാവശ്യ വിവാദമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് കാണിക്കുന്നത് കൊണ്ട് […]
![ബി.ബി.സി ഡോക്യുമെന്റെറി, അനിലിന്റെ നിലപാട് അപക്വം: ശശി തരൂര്‍](https://newsbharat.in/uploads/images/202301/image_870x_63d2052c8222e.jpg)
ബി ബി സി ഡോക്കുമെന്ററിയെക്കുറിച്ച് അനില്‍ ആന്റെണി പുറപ്പെടുവിച്ച അഭിപ്രായങ്ങള്‍ അപക്വമാണെന്ന് ശശിതരൂര്‍. ബി ബി സി ഡോക്കുമെന്റെറി ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്ന അനിലിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ പരമാധികാരത്തെ കേവലം ഒരു ഡോക്കുമെന്ററി കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമെന്നത് അപക്വമായ സമീപനമാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഈ ഡോക്കുമെന്റെറി കാണിക്കാന്‍ പാടില്ലന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആവിഷ്‌കാര സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്. ബി ബി സി ഡോക്കുമെന്ററിയെപ്പറ്റി അനാവശ്യ വിവാദമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് കാണിക്കുന്നത് കൊണ്ട് ഇന്ത്യയില്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കാനില്ലന്നും ശശി തരൂര്‍ പറഞ്ഞു.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)