വൈവിധ്യത്തിൽ ഏകത്വം രാജ്യത്തിൻ്റെ ശക്തി :പ്രൊഫ. കെ വി തോമസ്

ന്യൂഡൽഹി: വിവിധ വിശ്വാസവും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളും  വച്ചുപുലർത്തുമ്പോഴും ഇന്ത്യ നമ്മുടെ ജന്മരാജ്യം എന്ന ബോധ്യം നമ്മെയെല്ലാം ഒറ്റക്കെട്ടാക്കി മാറ്റുന്നു  എന്ന്  സംസ്ഥാന സർക്കാറിൻെറ പ്രത്യേക പ്രതിനിധി  പ്രൊഫ. കെ.വി തോമസ്.  രാജ്യത്തിൻ്റെ  74 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരളഹൗസിൽ  നടന്ന ചടങ്ങിൽ  പതാക ഉയർത്തിയശേഷം  റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.  വൈവിധ്യത്തിൽ ഉള്ള ഈ  ഏകത്വമാണ്  രാജ്യത്തിൻ്റെ ശക്തി.  ശക്തമായ കേന്ദ്ര​ഗവൺമെൻ്റും ഭദ്രതയുള്ള സംസ്ഥാനവും ചേർന്ന  ഫെഡറൽ സംവിധാനം രാജ്യത്തെ ബലപ്പെടുത്തുന്നു. രാജ്യത്തിന് ​ഗുണകരമാകുന്ന […]

Jan 27, 2023 - 07:45
 0
വൈവിധ്യത്തിൽ ഏകത്വം രാജ്യത്തിൻ്റെ ശക്തി :പ്രൊഫ. കെ വി തോമസ്

ന്യൂഡൽഹി: വിവിധ വിശ്വാസവും വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളും  വച്ചുപുലർത്തുമ്പോഴും ഇന്ത്യ നമ്മുടെ ജന്മരാജ്യം എന്ന ബോധ്യം നമ്മെയെല്ലാം ഒറ്റക്കെട്ടാക്കി മാറ്റുന്നു  എന്ന്  സംസ്ഥാന സർക്കാറിൻെറ പ്രത്യേക പ്രതിനിധി  പ്രൊഫ. കെ.വി തോമസ്.  രാജ്യത്തിൻ്റെ  74 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരളഹൗസിൽ  നടന്ന ചടങ്ങിൽ  പതാക ഉയർത്തിയശേഷം  റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

വൈവിധ്യത്തിൽ ഉള്ള ഈ  ഏകത്വമാണ്  രാജ്യത്തിൻ്റെ ശക്തി.  ശക്തമായ കേന്ദ്ര​ഗവൺമെൻ്റും ഭദ്രതയുള്ള സംസ്ഥാനവും ചേർന്ന  ഫെഡറൽ സംവിധാനം രാജ്യത്തെ ബലപ്പെടുത്തുന്നു. രാജ്യത്തിന് ​ഗുണകരമാകുന്ന വിധത്തിൽ ജനപക്ഷത്തായിരിക്കണം നാം നിൽക്കേണ്ടത്.  കുഞ്ഞുങ്ങളിലാണ് രാജ്യത്തിൻ്റെ ഭാവി.അവർക്ക് ശോഭനമായ ഭാവി   സൃഷ്ടിച്ചെടുക്കാൻ നമ്മുക്ക് കഴിയണം. മയക്കുമരുന്നിൻ്റെ വ്യാപനം പൊതുസമുഹത്തിൻ്റെ ശ്രദ്ധയിൽ ഉണ്ടാവണെമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.

റെസിഡൻ്റ് കമ്മീഷണർ സൗരഭ്  ജെയിൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. കാലത്ത് 9 മണിക്ക്  ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ദേശീയ​ഗാനവും ദേശഭക്തി ​ഗാനാലാപനവും  തുടർന്ന് മധുരപലഹാര വിതരണവും നടന്നു. കേരളഹൗസ് ജീവനക്കാരും കുടുംബാം​ഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow