താലിബാൻ്റെ സ്ത്രീ വിരുദ്ധ നടപടികളിൽ ഉടൻ മാറ്റം വരുത്തണം; നിർദ്ദേശവുമായി യുഎൻ

പതിമൂന്നാം നൂറ്റാണ്ടിൽ നിന്ന് 21-ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാൻ സഹായിക്കണമെന്ന് മറ്റ് മുസ്ലിം രാജ്യങ്ങളോട് നിർദ്ദേശിച്ച് ഐക്യരാഷ്ട്ര സംഘടന. താലിബാൻ നേതാക്കളുമായുള്ള എല്ലാ കൂടിക്കാഴ്ചകളിലും അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ നിലപാട് മാറ്റാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് നൈജീരിയയുടെ മുൻ മന്ത്രിയും നിലവിൽ യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലുമായ അമീന മുഹമ്മദ് പറഞ്ഞു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ കൂടിക്കാഴ്ചകൾക്ക് ശേഷം ഈ ആഴ്ച യുഎന്നിൽ വച്ചും യോഗം നടന്നു. ദേശീയ, അന്തർദ്ദേശീയ സർക്കാരിതര സംഘടനകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള വിലക്ക് നീക്കണമെന്ന് താലിബാനോട് യോഗത്തിൽ ആവശ്യപ്പെട്ടു. താനും താലിബാൻകാരെപ്പോലെ സുന്നി മുസ്ലിമാണെന്നും ആറാം ക്ലാസിനു മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം നിരോധിക്കുന്നതും സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതും ഇസ്ലാമല്ലെന്നും ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണെന്നും അവരോട് വ്യക്തമാക്കി. അവകാശങ്ങൾ സാവധാനം തിരിച്ച് നൽകുമെന്നായിരുന്നു അവരുടെ മറുപടി. എന്നാൽ ഇത് എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് ചോദിച്ചാൽ ഉടനെയെന്ന ഉത്തരം മാത്രമാണ് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Jan 27, 2023 - 07:53
 0

What's Your Reaction?

like

dislike

love

funny

angry

sad

wow