ശബരിമലയിൽ ഈ സീസണിൽ റെക്കോർഡ് വരുമാനം; കാണിക്കയായി വ്യാഴാഴ്ച വരെ ലഭിച്ചത് 310.40 കോടി
ശബരിമലയിൽ ഇത്തവണ റെക്കോർഡ് വരുമാനം. ഈ വ്യാഴാഴ്ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി പിരിച്ചെടുത്തത്. അപ്പം, അരവണ എന്നിവയുടെ വിൽപ്പനയിലൂടെ 141 കോടി രൂപയും നേടി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന കഴിഞ്ഞ രണ്ട് സീസണുകളിലും വരുമാനം കുറവായിരുന്നു. നേരത്തെ 212 കോടി രൂപയായിരുന്നു റെക്കോർഡ് വരുമാനം. ശബരിമലയിലെ മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സന്നിധാനത്തിന് ചുറ്റും പർണശാലകൾ ഉയർന്നു. നാളെ രാവിലെ 11 മണിക്ക് ശേഷം പമ്പയിൽ നിന്നുള്ള ഭക്തരുടെ പ്രവേശനം തടയും. ഇന്നലെ മുതൽ എത്തിത്തുടങ്ങിയ ഭക്തരിൽ പകുതിയും മലയിറങ്ങിയിട്ടില്ല. ഇന്ന് 90,000 പേരാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നും നാളെയും സ്പോട്ട് ബുക്കിംഗ് ഇല്ല. നാളെ ഉച്ചക്ക് 12 മണി വരെ മാത്രമേ സന്നിധാനത്ത് പ്രവേശനം അനുവദിക്കൂ. സന്നിധാനത്ത് 10,000 ഭക്തരെയും പാണ്ടിത്താവളത്തിൽ 25,000 പേരെയും മകരവിളക്ക് ദർശനത്തിനായി അനുവദിക്കും. മാറ്റിവെച്ച ഏലക്ക കലർന്ന ആറര ലക്ഷം ടിൻ അരവണ ഗുണനിലവാര പരിശോധനയിൽ ഭക്ഷ്യയോഗ്യമാണെന്ന് കണ്ടെത്തിയാൽ മാത്രമേ വിൽപ്പനയ്ക്ക് എടുക്കാനാകൂ. നാളെ വൈകീട്ട് 6.30ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. രാത്രി 8.45ന് മകരസംക്രാന്തി പൂജ നടക്കും.

What's Your Reaction?