ലൈഫ് മിഷൻ കേസ്; ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകില്ലെന്ന് എം. ശിവശങ്കർ
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കർ. ചൊവ്വാഴ്ച താൻ സർവീസിൽനിന്നു വിരമിക്കുന്നതിനാലാണ് വരാൻ സാധിക്കാത്തതെന്ന് ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) അറിയിച്ചു. ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇമെയിൽ വഴിയാണ് അദ്ദേഹം ഇക്കാര്യം ഇഡിയെ അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി മറുപടി നൽകി. വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് പണിയുന്നതിനു കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ […]
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച ഹാജരാകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കർ. ചൊവ്വാഴ്ച താൻ സർവീസിൽനിന്നു വിരമിക്കുന്നതിനാലാണ് വരാൻ സാധിക്കാത്തതെന്ന് ശിവശങ്കർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) അറിയിച്ചു.
ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇമെയിൽ വഴിയാണ് അദ്ദേഹം ഇക്കാര്യം ഇഡിയെ അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കാമെന്ന് ഇഡി മറുപടി നൽകി.
വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് പണിയുന്നതിനു കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയതായി കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ഇഡിക്ക് മൊഴി നല്‍കിയിരുന്നു. ഇതു കള്ളപ്പണമാണെന്നു വിലയിരുത്തിയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആറു കോടി രൂപ കോഴയായി നല്‍കിയെന്ന് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന സുരേഷും വെളിപ്പെടുത്തിയിരുന്നു. യൂണിടാക്കിന് കരാര്‍ നല്കാന് ശിവശങ്കര്‍ ഇടപെട്ടെന്നും സ്വപ്ന ആരോപിച്ചിരുന്നു. സ്വപ്നയെയും സരിത്തിനെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
What's Your Reaction?