ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുമുമ്പ് പുടിൻ ഭീഷണിപ്പെടുത്തി: ബോറിസ് ജോൺസൺ

ഉക്രെയ്ൻ അധിനിവേശത്തിന് തൊട്ടുമുമ്പ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ തനിക്കെതിരെ മിസൈൽ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഫെബ്രുവരി 24 ന് റഷ്യൻ സൈന്യത്തെ ഉക്രെയ്നിലേക്ക് അയയ്ക്കുന്നതിന് മുമ്പ് ഒരു ഫോൺ കോൾ വഴി തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതായി ബിബിസിയുടെ ഡോക്യുമെന്ററിയിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശാന്തമായ സ്വരത്തിലാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയത്. റഷ്യയെ ചർച്ചക്ക് കൊണ്ടുവരാനുള്ള തന്റെ ശ്രമങ്ങളെ അദ്ദേഹം പരിഹസിക്കുകയായിരുന്നുവെന്നും ബോറിസ് കൂട്ടിച്ചേർത്തു. ഉക്രേനിയൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലെൻസ്കിയെ പിന്തുണക്കുന്നവരിൽ ഒരാളായിരുന്നു ബോറിസ് ജോൺസൺ. ഉക്രെയ്ൻ നാറ്റോയിൽ ചേരാൻ സാധ്യതയില്ലെന്ന് പുടിനോട് പറഞ്ഞതായി ബോറിസ് പറയുന്നു. ഉക്രെയ്ൻ അധിനിവേശത്തിന് മുമ്പുള്ള വർഷങ്ങളിലെ പുടിനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകൾ ബിബിസി ഡോക്യുമെന്‍ററി വിവരിക്കുന്നു.

Jan 31, 2023 - 07:55
 0

What's Your Reaction?

like

dislike

love

funny

angry

sad

wow