ധോണിയിൽ കാട്ടാന ശല്യം തുടരുന്നു,രാത്രിയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ,ശാശ്വത പരിഹാരം വേണമെന്നാവശ്യം

പാലക്കാട് : ധോണിയിൽ കൊമ്പൻ PT 7 കൂട്ടിലായെങ്കിലും കാട്ടാന പേടി ഒഴിയുന്നില്ല. രാത്രിയിൽ കാട്ടാനക്കൂട്ടം നാടിറങ്ങി വരുന്നത് ഇവിടെ തുടരുകയാണ്. ഇതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ധോണിയായി മാറിയ PT 7 മാത്രമെ കൂട്ടിലായിട്ടുള്ളൂ. ബാക്കി എല്ലാം പഴയ പടി തന്നെ.6 കാട്ടാനകൾ ധോണിക്കാരുടെ ഉറക്കം കെടുത്താൻ ഇപ്പോഴും കാടിറങ്ങി വരുന്നുണ്ട്. കൂട്ടമായും ഒറ്റയ്ക്കും. വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലങ്ങളാണ് ആനകളുടെ പ്രധാന വിഹാരകേന്ദ്രം. ആനകൾ നാടിറങ്ങാതിരിക്കാൻ ശാശ്വത പരിഹാരമാണ് നാട്ടുകാരുടെ ആവശ്യം. കൂടുതൽ […]

Feb 1, 2023 - 08:41
 0
ധോണിയിൽ കാട്ടാന ശല്യം തുടരുന്നു,രാത്രിയിൽ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ,ശാശ്വത പരിഹാരം വേണമെന്നാവശ്യം

പാലക്കാട് : ധോണിയിൽ കൊമ്പൻ PT 7 കൂട്ടിലായെങ്കിലും കാട്ടാന പേടി ഒഴിയുന്നില്ല. രാത്രിയിൽ കാട്ടാനക്കൂട്ടം നാടിറങ്ങി വരുന്നത് ഇവിടെ തുടരുകയാണ്. ഇതിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ധോണിയായി മാറിയ PT 7 മാത്രമെ കൂട്ടിലായിട്ടുള്ളൂ. ബാക്കി എല്ലാം പഴയ പടി തന്നെ.6 കാട്ടാനകൾ ധോണിക്കാരുടെ ഉറക്കം കെടുത്താൻ ഇപ്പോഴും കാടിറങ്ങി വരുന്നുണ്ട്. കൂട്ടമായും ഒറ്റയ്ക്കും.

വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലങ്ങളാണ് ആനകളുടെ പ്രധാന വിഹാരകേന്ദ്രം. ആനകൾ നാടിറങ്ങാതിരിക്കാൻ ശാശ്വത പരിഹാരമാണ് നാട്ടുകാരുടെ ആവശ്യം. കൂടുതൽ പ്രദേശങ്ങളിലേക്ക് സോളാർ ഫെൻസിഗ് വ്യാപിപ്പിക്കാനും ആർആർടികളെ സജീവമാക്കാനുമാണ് വനം വകുപ്പിൻ്റെ തീരുമാനം

What's Your Reaction?

like

dislike

love

funny

angry

sad

wow