ബഹ്റൈൻ- ഖത്തർ വിമാന സർവീസുകൾ ഉടൻ പുനഃരാരഭിക്കും
ബഹ്റൈനും ഖത്തറും തമ്മിലുള്ള വിമാന സർവീസുകൾ ഉടൻ പുനഃരാരഭിക്കും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു തീരുമാനം. വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷന് മന്ത്രി മുഹമ്മദ് അൽ കഅബിയാണറിയിച്ചത്. ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധിക്യതർ തമ്മിൽ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി ധാരണയിലെത്തിയതായി പാർലമെന്റിന്റെ പ്രതിവാര സെഷനിൽ അദ്ദേഹം എംപിമാരോട് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനതക്ക് ഏറെ സന്തോഷം പകരുന്നതാണു വിമാന സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനം. ഇരു രാജ്യങ്ങളും തമ്മിൽ […]
ബഹ്റൈനും ഖത്തറും തമ്മിലുള്ള വിമാന സർവീസുകൾ ഉടൻ പുനഃരാരഭിക്കും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു തീരുമാനം. വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന പ്രഖ്യാപനം ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷന് മന്ത്രി മുഹമ്മദ് അൽ കഅബിയാണറിയിച്ചത്. ഇരു രാജ്യങ്ങളിലെയും സിവിൽ ഏവിയേഷൻ അധിക്യതർ തമ്മിൽ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി ധാരണയിലെത്തിയതായി പാർലമെന്റിന്റെ പ്രതിവാര സെഷനിൽ അദ്ദേഹം എംപിമാരോട് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനതക്ക് ഏറെ സന്തോഷം പകരുന്നതാണു വിമാന സർവീസ് പുനരാരംഭിക്കാനുള്ള തീരുമാനം.
ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും ഈയിടെ ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഇരു രാജ്യത്തെയും ജനങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധം ചൂണ്ടിക്കാട്ടിയ കിരീടാവകാശി, പ്രശ്‌നങ്ങൾ പരിഹരിച്ചു മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറഞ്ഞു.ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാനും ജി.സി.സിയുടെ ഐക്യവും മേഖലയുടെ സുരക്ഷിതത്വവും നിലനിർത്താനും ഇത് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥ തലത്തിലുള്ള കൂടിയാലോചനകൾ തുടരാനും ചർച്ചയിൽ ധാരണയായി.
What's Your Reaction?