മോഹന്‍ ബഗാന് തിരിച്ചടി; ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ബെംഗളുരു
കൊല്‍ക്കത്ത : ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാന് പരാജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബെംഗളുരു എഫ്സിയാണ് തോൽപ്പിച്ചത്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് മുന്നേറിയ ബെംഗളുരുവിന്റെ പ്ലേഓഫ് സാധ്യതകള്‍ വീണ്ടും സജീവമായി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് എടികെ മോഹൻ ബഗാൻ തോൽവി ഏറ്റുവാങ്ങിയത്. ബെംഗളുരുവിനായി ജാവി ഹെർണാണ്ടസ്, റോയ് കൃഷ്ണ എന്നിവർ ഗോളുകൾ നേടിയപ്പോൾ സ്ട്രൈക്കർ ദിമിത്രി പെട്രാറ്റോസ് എടികെയ്ക്കായി ആശ്വാസ ഗോൾ നേടി. സെമി ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള മോഹൻ ബഗാന്‍റെ സാധ്യതകൾക്ക് ഇത് വലിയ തിരിച്ചടിയാണ്. ലീഗ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് സെമി ഫൈനലിൽ പ്രവേശിക്കാൻ കഴിയും. നോക്കൗട്ട് മത്സരത്തിൽ വിജയിച്ചാൽ മാത്രമേ മൂന്ന് മുതൽ ആറ് വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമിനു സെമി ഫൈനലിൽ പ്രവേശിക്കാൻ കഴിയൂ. 16 മത്സരങ്ങളിൽ നിന്ന് 27 പോയിന്‍റുമായി മോഹൻ ബഗാൻ നിലവിൽ നാലാം സ്ഥാനത്താണ്.

What's Your Reaction?