ഇടുക്കി കാട്ടാന ശല്യം; വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്

ഇടുക്കി : കാട്ടാനശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന്. ദേവികുളം മൂന്നാർ ഡി.എഫ്.ഒ ഓഫീസിൽ സർക്കാർ നിയോഗിച്ച വനംവകുപ്പ് നോഡൽ ഓഫീസർ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് ആർ.എസ് അരുണിന്‍റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. വനം, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ആർ.ആർ.ടി സംഘത്തിന്‍റെ തുടർനടപടികൾ യോഗം ചർച്ച ചെയ്യും. അപകടകാരികളായ ആനകളെ പിടികൂടേണ്ടി വന്നാൽ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാനാണ് യോഗം ചേരുന്നത്.

Feb 6, 2023 - 08:55
 0

What's Your Reaction?

like

dislike

love

funny

angry

sad

wow