നികുതി കൊള്ളയ്ക്കെതിരെ കെപിസിസി; ഫെബ്രുവരി 7ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും
തിരുവനന്തപുരം : ബജറ്റിലൂടെ കേരള സർക്കാർ നടത്തിയ ജനദ്രോഹ നടപടികൾക്കും നികുതി വെട്ടിപ്പിനുമെതിരെ കോൺഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കും ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു. നികുതി നിർദേശങ്ങൾ പിൻവലിക്കും വരെ ശക്തമായ സമരപരിപാടിയാണ് കെ.പി.സി.സി ആസൂത്രണം ചെയ്യുന്നത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇത്തരമൊരു നികുതി വർധന ഉണ്ടായിട്ടില്ല. അതുകൊണ്ട് കേരളം ഇന്നേവരെ കണ്ടതിനേക്കാൾ വലിയ പ്രക്ഷോഭമായിരിക്കും ഉണ്ടാകാൻ പോകുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു. അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരു രൂപയായി കുറയ്ക്കുന്ന കാര്യത്തിൽ ധനമന്ത്രി ബുധനാഴ്ച നിയമസഭയിൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങൾ സംഘടിപ്പിക്കാനും എൽ.ഡി.എഫ് ആലോചിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യങ്ങളിൽ ഏർപ്പെടുത്തിയ ഇന്ധന സെസ്സിനെ വലുതാക്കി കാണിക്കുന്നുവെന്നാണ് ധനമന്ത്രിയുടെ പരാതി. മറ്റ് മാർഗമില്ലെന്ന് ന്യായീകരിക്കുമ്പോഴും സെസ് കുറയ്ക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന തലത്തിലേക്കാണ് എൽ.ഡി.എഫിലെ ചർച്ചകൾ പുരോഗമിക്കുന്നത്.
 
What's Your Reaction?