ഇന്ധന സെസ് വര്‍ധനയില്‍ നിയമസഭക്ക് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനയില്‍ നിയമസഭക്ക് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. ഹോസ്റ്റലിൽ നിന്നും പ്രകടനമായാണ് എം.എല്‍.എ മാര്‍ നിയമസഭയിലെത്തിയത്. സർക്കാറിന് ജനങ്ങളോട് പുച്ഛമാണെന്നും സെസ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ബജറ്റിലെ നികുതി നിർദേശങ്ങളിൽ ഇളവില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ സമരം ശക്തമാക്കാൻ തന്നെയാണ് യു.ഡി.എഫ് തീരുമാനം. ഇന്ന് സഭാ നടപടികൾ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. ചോദ്യോത്തര വേളയുടെ തുടക്കം മുതൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും. നാല് […]
 
                                തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനയില്‍ നിയമസഭക്ക് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. ഹോസ്റ്റലിൽ നിന്നും പ്രകടനമായാണ് എം.എല്‍.എ മാര്‍ നിയമസഭയിലെത്തിയത്. സർക്കാറിന് ജനങ്ങളോട് പുച്ഛമാണെന്നും സെസ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ബജറ്റിലെ നികുതി നിർദേശങ്ങളിൽ ഇളവില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെ സമരം ശക്തമാക്കാൻ തന്നെയാണ് യു.ഡി.എഫ് തീരുമാനം. ഇന്ന് സഭാ നടപടികൾ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള പ്രതിഷേധത്തിനാണ് യു.ഡി.എഫ് ഒരുങ്ങുന്നത്. ചോദ്യോത്തര വേളയുടെ തുടക്കം മുതൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കും. നാല് യു.ഡി.എഫ് എം.എൽ.എമാരുടെ സത്യഗ്രഹ സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കും. ഉപധനാഭ്യർത്ഥനകൾ പാസാക്കി ഇന്ന് പിരിയുന്ന സഭ 27 നാണ് വീണ്ടും സമ്മേളിക്കുന്നത്. അതുകൊണ്ടുതന്നെ എംഎൽഎമാരുടെ സഭയിലെ സത്യഗ്രഹവും ഇന്ന് അവസാനിപ്പിക്കും. സഭയ്ക്ക് പുറത്ത് ശക്തമായ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഇന്ധന സെസ് വർധനവ് പിൻവലിക്കാത്ത നിലപാടിൽ വിശദികരണം നൽകി പ്രതിഷേധം തണുപ്പിക്കാൻ എൽ.ഡി.എഫ് നീക്കം. സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ സമീപനം ജനങ്ങളോട് വിശദീകരിക്കാനാണ് എൽ.ഡി.എഫ് തയ്യാറെടുക്കുന്നത്. എന്നാൽ പ്രതിഷേധം സി.പി.എം ആരംഭിക്കാനിരിക്കുന്ന ജാഥയെ ബാധിക്കുമോ എന്ന ആശങ്കയും ഒരു വിഭാഗം നേതാക്കൾക്കുണ്ട്.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            