ബിഹാറിൽ 'പത്താൻ' പ്രദര്‍ശനത്തിനിടെ സ്ക്രീൻ കുത്തിക്കീറി യുവാക്കൾ
പറ്റ്ന : നീണ്ട ഇടവേളയ്ക്ക് ശേഷം ഹിന്ദി സിനിമാ വ്യവസായത്തെ പുനരുജ്ജീവിപ്പിച്ച ഷാരൂഖ് ഖാന്‍റെ 'പത്താൻ' 1,000 കോടി കടക്കാൻ ഒരുങ്ങുമ്പോൾ, പത്താനെതിരെ പല കോണുകളിൽ നിന്നും വീണ്ടും പ്രശ്നങ്ങൾ ഉയരുകയാണ്. പത്താന്‍റെ പ്രദർശനത്തിനിടെ സ്ക്രീൻ കുത്തികീറിയ യുവാക്കളെ അറസ്റ്റ് ചെയ്തതായാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ബിഹാറിലെ ബേട്ടിയ ജില്ലയിലെ ലാൽ ടാക്കീസിൽ ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ നടന്ന ആദ്യ ഷോയ്ക്കിടെയാണ് സംഭവം. നാല് യുവാക്കളാണ് സിനിമ കാണാനെത്തിയത്. ഷോ തുടരുന്നതിനിടെ, അവരിൽ ഒരാൾ സ്ക്രീനിനരികിലേക്ക് പോയി ഒരു കത്തി എടുത്ത് സ്ക്രീൻ കീറിയ ശേഷം രക്ഷപെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് തിയേറ്ററിൽ പ്രതിഷേധമുണ്ടായതെന്ന് പോലീസ് വ്യക്തമാക്കുന്നു. പ്രതിയുടെ സുഹൃത്തുക്കളെ തിയേറ്ററിനുള്ളിലുള്ളവർ പോലീസിന് കൈമാറി. രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾ പ്രതിക്കൊപ്പം രക്ഷപ്പെട്ടിരുന്നു.

What's Your Reaction?