സിഐടിയു യൂണിയൻ രൂപീകരിച്ചു, പിന്നാലെ വന്‍ കൂലി വര്‍ധന ആവശ്യം, അടച്ചുപൂട്ടാനൊരുങ്ങി വിആര്‍എല്‍ ലോജിസ്റ്റിക്സ്
കൊച്ചി: കൂലി തർക്കത്തെ തുടർന്ന് കൊച്ചി ഏലൂരിലെ പ്രധാന വെയർഹൗസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലുറച്ച് വിആര്‍എല്‍ ലോജിസ്റ്റിക്സ്. വാടകയ്ക്ക് പ്രവർത്തിച്ച ഗോഡൗണ്‍ കെട്ടിടം ഈ മാസം അവസാനം ഒഴിയും. യൂണിയനുകൾ ആവശ്യപ്പെടുന്ന കൂലി നിരക്ക് തള്ളിയും, ഇനിയൊരു ചർച്ചക്ക് സന്നദ്ധമല്ലെന്നും അറിയിച്ചാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ലോജിസ്റ്റിക്സ് സ്ഥാപനങ്ങളിലൊന്നാണ് വിആർഎൽ. ഇരുപത്തിരണ്ട് വർഷമായി ഏലൂരിൽ പ്രവർത്തിച്ച വിആർഎൽ ലോജിസ്റ്റിക്സ് യൂണിയനുകൾക്ക് മുന്നിൽ മുട്ടുമടക്കാനില്ലെന്ന് വ്യക്തമാക്കിയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടാൻ ജനുവരി ആദ്യവാരം എടുത്ത തീരുമാനത്തിൽ ഉറച്ച് […]
കൊച്ചി: കൂലി തർക്കത്തെ തുടർന്ന് കൊച്ചി ഏലൂരിലെ പ്രധാന വെയർഹൗസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിലുറച്ച് വിആര്‍എല്‍ ലോജിസ്റ്റിക്സ്. വാടകയ്ക്ക് പ്രവർത്തിച്ച ഗോഡൗണ്‍ കെട്ടിടം ഈ മാസം അവസാനം ഒഴിയും. യൂണിയനുകൾ ആവശ്യപ്പെടുന്ന കൂലി നിരക്ക് തള്ളിയും, ഇനിയൊരു ചർച്ചക്ക് സന്നദ്ധമല്ലെന്നും അറിയിച്ചാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട ലോജിസ്റ്റിക്സ് സ്ഥാപനങ്ങളിലൊന്നാണ് വിആർഎൽ.
ഇരുപത്തിരണ്ട് വർഷമായി ഏലൂരിൽ പ്രവർത്തിച്ച വിആർഎൽ ലോജിസ്റ്റിക്സ് യൂണിയനുകൾക്ക് മുന്നിൽ മുട്ടുമടക്കാനില്ലെന്ന് വ്യക്തമാക്കിയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സ്ഥാപനം അടച്ചുപൂട്ടാൻ ജനുവരി ആദ്യവാരം എടുത്ത തീരുമാനത്തിൽ ഉറച്ച് നിന്നാണ് ഒടുവിൽ ട്രാൻഷിപ്പ്മെന്‍റ് ഗോഡൗണും ഒഴിയുന്നത്. 55000 സ്ക്വയർ ഫീറ്റ് ഗോഡൗണിൽ നിന്നും യന്ത്രങ്ങളും മറ്റ് സാമഗ്രികളും മാറ്റി. ഗേറ്റ് അടച്ച് താഴിട്ടു.ഈ മാസം അവസാനം ഗോഡൗണ്‍, കെട്ടിട ഉടമക്ക് മടക്കി നൽകും. ഐഎൻടിയുസിക്ക് അപ്രമാദിത്തമുണ്ടായിരുന്ന ഗോഡൗണിൽ സിഐടിയു യൂണിയൻ രൂപീകരിച്ചതോടെയാണ് കയറ്റിറക്ക് കൂലിയിൽ വലിയ വർദ്ധനവ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഡിസംബറിൽ കരാർ അവസാനിച്ചതോടെ പുതിയ കരാറിൽ ടണ്ണിന് കൂലി 140രൂപയിൽ നിന്നും 300ആയി ഉയർത്തണമെന്ന് നോട്ടീസും നൽകി. കൊച്ചിയിലെ മറ്റ് ഗോഡൗണുകളിലെ കൂലിയാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നാണ് സിഐടിയു വിശദീകരണം. 160വരെ നൽകാൻ മാനെജ്മെന്‍റ് സന്നദ്ധമായിരുന്നു പക്ഷെ സിഐടിയും ഒടുവിൽ 200ലും ഐഎൻടിയും 180ലും ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെയാണ് വിആഎൽ മാനെജ്മെന്‍റ് പൂട്ടാൻ താക്കോലെടുത്തത്. പിന്നീട് ചർച്ചകൾ പോലും നടന്നില്ല.
വ്യാവസായിക സൗഹാർദ്ദ അന്തരീക്ഷമെന്ന സർക്കാർ അവകാശവാദങ്ങൾക്കിടെയാണ് വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ പ്രമുഖ ലോജിസ്റ്റിക്സ് സ്ഥാപനം ഗോഡൗണ്‍ ഒഴിയുന്നത്. വിആർഎല്ലിനെ പിടിച്ചു നിർത്താൻ പല കോണുകളിൽ നിന്നും ശ്രമം നടന്നെങ്കിലും മാനെജ്മെന്‍റ് തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. 64 കയറ്റിറക്ക് തൊഴിലാളികളും 48 ഓഫീസ് സ്റ്റാഫുകളും, 28 ഡ്രൈവർമാരുമാണ് ഏലൂരിലെ ഗോഡൗണിൽ ജോലിയെടുത്തിരുന്നത്. കൊച്ചിയിലെ ഗോഡൗണ്‍ ഒഴിഞ്ഞെങ്കിലും കേരളത്തിലെ മറ്റ് ഓഫീസുകളുടെ പ്രവർത്തനം തുടരുമെന്ന് വിആര്‍എല്‍ വ്യക്തമാക്കി.
What's Your Reaction?