ഓപ്പെറയിലും വരുന്നു ചാറ്റ് ജിപിടി; പ്രഖ്യാപനവുമായി കമ്പനി
സാൻ ഫ്രാൻസിസ്കോ : ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് സെർച്ച് എഞ്ചിനുകളും ബ്രൗസറുകളും അപ്ഗ്രേഡ് ചെയ്യാനുള്ള ഓട്ടത്തിലാണ് മൈക്രോസോഫ്റ്റും ഗൂഗിളും. ഇപ്പോൾ ഓപ്പെറ ബ്രൗസറും തങ്ങളുടെ സേവനത്തിലേക്ക് ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയെ ഓപ്പെറ ബ്രൗസറിൽ ഉൾപ്പെടുത്താനാണ് നീക്കം. ഓപ്പെറയുടെ മാതൃ കമ്പനിയായ കുൻലുൻ ടെക്ക് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി, നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഒരു ബ്രൗസറാണ് ഓപ്പെറ. പരസ്യങ്ങള്‍ തടയുന്നതിനുള്ള ആഡ്‌ബ്ലോക്കര്‍, ഇന്റഗ്രേറ്റഡ് മെസഞ്ചറുകള്‍, വിപിഎന്‍ തുടങ്ങിയ സൗകര്യങ്ങള്‍ അതില്‍ ചിലതാണ്. നിലവില്‍ ബ്രൗസര്‍ വിപണിയില്‍ 2.4 ശതമാനം വിപണി വിഹിതം മാത്രമാണ് ഓപ്പെറയ്ക്കുള്ളത്.

What's Your Reaction?