ഒരു കുടുംബത്തിലെ രണ്ടുപേരെ കൊന്ന കടുവയെ പിടികൂടി
കുടക്: കേരള – കർണാടക അതിർത്തിയായ കുടക് കുട്ടയിൽ 12 മണിക്കൂറിനിടെ ഒരു കുടുംബത്തിലെ രണ്ടുപേരെ കൊന്ന കടുവയെ പിടികൂടി. കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം കടുവയെ മയക്കുവെടിവച്ചു പിടികൂടുകയായിരുന്നു. കുട്ട വില്ലേജിലെ നാനാച്ചിക്ക് സമീപത്തുനിന്നും വൈകുന്നേരം നാലോടെയാണ് 10 വയസ് പ്രായം തോന്നിക്കുന്ന കടുവയെ പിടികൂടാനായത്. കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസുരു കൂർഗള്ളിയിലേക്കു മാറ്റും. ഞായറാഴ്ച 17 വയസുള്ള ചേതൻ എന്ന കുട്ടിയെ കടുവ ആക്രമിച്ചു കൊന്നിരുന്നു. അച്ഛൻ മധുവിന്റെ മുന്നിൽവച്ചായിരുന്നു കടുവയുടെ ആക്രമണം. […]
കുടക്: കേരള – കർണാടക അതിർത്തിയായ കുടക് കുട്ടയിൽ 12 മണിക്കൂറിനിടെ ഒരു കുടുംബത്തിലെ രണ്ടുപേരെ കൊന്ന കടുവയെ പിടികൂടി. കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘം കടുവയെ മയക്കുവെടിവച്ചു പിടികൂടുകയായിരുന്നു.
കുട്ട വില്ലേജിലെ നാനാച്ചിക്ക് സമീപത്തുനിന്നും വൈകുന്നേരം നാലോടെയാണ് 10 വയസ് പ്രായം തോന്നിക്കുന്ന കടുവയെ പിടികൂടാനായത്. കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസുരു കൂർഗള്ളിയിലേക്കു മാറ്റും.
ഞായറാഴ്ച 17 വയസുള്ള ചേതൻ എന്ന കുട്ടിയെ കടുവ ആക്രമിച്ചു കൊന്നിരുന്നു. അച്ഛൻ മധുവിന്റെ മുന്നിൽവച്ചായിരുന്നു കടുവയുടെ ആക്രമണം. മധു നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇരുവരും കാപ്പിക്കുരു പറിക്കാനായി എത്തിയതായിരുന്നു.
സംഭവ മറിഞ്ഞ് സ്ഥലത്തെത്തിയ ചേതൻ ബന്ധു രാജുവിനെ ഇന്നലെ രാവിലെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇതോടെ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
What's Your Reaction?