കൊച്ചിയിലും തിരുവനന്തപുരത്തും തീപിടിത്തം, തീയണക്കാൻ ശ്രമം
കൊച്ചി / തിരുവനന്തപുരം : കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ടിടത്ത് തീപിടിത്തം. കൊച്ചിയിൽ ബ്രഹ്മപുരം കിൻഫ്രാ പാർക്കിന് സമീപത്താണ് തീപ്പിടുത്തമുണ്ടായത്. ചതുപ്പ് പാടത്താണ് തീപ്പിടുത്തമുണ്ടായത്. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പുറകു വശത്തായാണ് തീപടരുന്നത്. 4 യൂണിറ്റ് ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ പൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആളപായമൊ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും കൊച്ചിയിലെ സുപ്രധാന മേഖലയിലെ അഗ്നിബാധ ആശങ്ക സൃഷ്ടിച്ചു. തിരുവനന്തപുരം അമ്പൂരിയിൽ വിലങ്ങുമലയിലാണ് തീപിടുത്തമുണ്ടായത്. ഓക്സീലിയം സ്കൂളിന് എതിർവശത്തുള്ള മലയിലെ വനമേഖലയിലാണ് വൈകിട്ടോടെ തീപിടുത്തമുണ്ടായത്. തീ […]
 
                                കൊച്ചി / തിരുവനന്തപുരം : കൊച്ചിയിലും തിരുവനന്തപുരത്തുമായി രണ്ടിടത്ത് തീപിടിത്തം. കൊച്ചിയിൽ ബ്രഹ്മപുരം കിൻഫ്രാ പാർക്കിന് സമീപത്താണ് തീപ്പിടുത്തമുണ്ടായത്. ചതുപ്പ് പാടത്താണ് തീപ്പിടുത്തമുണ്ടായത്. കിൻഫ്രാ ഇൻഡസ്ട്രിയൽ പാർക്കിന് പുറകു വശത്തായാണ് തീപടരുന്നത്. 4 യൂണിറ്റ് ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ പൂർണ്ണമായി അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആളപായമൊ മറ്റു നാശനഷ്ടങ്ങളോ ഇല്ലെങ്കിലും കൊച്ചിയിലെ സുപ്രധാന മേഖലയിലെ അഗ്നിബാധ ആശങ്ക സൃഷ്ടിച്ചു.
തിരുവനന്തപുരം അമ്പൂരിയിൽ വിലങ്ങുമലയിലാണ് തീപിടുത്തമുണ്ടായത്. ഓക്സീലിയം സ്കൂളിന് എതിർവശത്തുള്ള മലയിലെ വനമേഖലയിലാണ് വൈകിട്ടോടെ തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നുകയാണെന്നും നിലവിൽ നിയന്ത്രണവിധേയമാണെന്നും ഫയർഫോഴ്സ് അറിയിച്ചു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            