വാലൻ്റൈൻസ് ദിനത്തില്‍ പ്രണയിനിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ് ജയറാം
താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാം. വാലന്‍റൈൻസ് ദിനത്തിൽ താൻ സിംഗിളല്ലെന്ന ക്യാപ്ഷനോടെ പ്രണയിനി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രവും കാളിദാസ് പങ്കുവച്ചു. മോഡലും ലിവാ മിസ് ദിവാ 2021ലെ റണ്ണറപ്പുമായ തരിണി കാളിദാസുമായി വളരെക്കാലമായി പ്രണയത്തിലാണ്. നേരത്തെ കാളിദാസ് പങ്കുവച്ച ഓണാഘോഷ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. ചിത്രത്തിലെ പെൺകുട്ടി ആരാണെന്ന ആരാധകരുടെ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. "മനോഹരമായ ഒരു ദിനത്തിൻ്റെ ഓർമ്മക്ക്" എന്ന അടിക്കുറിപ്പോടെ തരിണിയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. നൈല ഉഷ, ശിവദ, മുന്ന, റാണി ശരൺ തുടങ്ങി നിരവധി താരങ്ങൾ താരങ്ങൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്. കാളിദാസിന്‍റെ ആരാധകരും കമന്‍റുകളുമായി എത്തി. ചിലർ 'ക്യൂട്ട് ജോഡി', 'മനോഹരം' എന്നിങ്ങനെ കമന്‍റ് ചെയ്തപ്പോൾ, 'ഹൃദയഭേദകമാണ്', 'തങ്ങള്‍ ഇപ്പോഴും സിംഗിളാണ്' തുടങ്ങിയ കമന്‍റുകളും ഉണ്ടായിരുന്നു.
 
What's Your Reaction?