ഇടുക്കിയിൽ നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കുഞ്ചിത്തണ്ണി : ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം നാടുകാണി കിഴക്കുംപാടം സ്വദേശി ബിനോയ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ചെമ്മണ്ണാർ-ഗ്യാപ് റോഡിൽ ബൈസൺവാലി ചൊക്രമുടിക്ക് സമീപമായിരുന്നു അപകടം. കോതമംഗലത്ത് നിന്ന് മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ബിനോയിയും സുഹൃത്ത് വിശാഖും. മൂന്നാറിൽ നിന്ന് ഗ്യാപ് റോഡ് വഴി താഴേക്ക് വരുമ്പോഴായിരുന്നു അപകടം. ചരിവുകളും വലിയ വളവുകളും നിറഞ്ഞ ചൊക്രമുടി കുടിയുടെ അടിഭാഗത്താണ് അപകടമുണ്ടായത്. വളവ് തിരിയാതെ സ്കൂട്ടർ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ബിനോയിയെയും വിശാഖിനെയും അടിമാലി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലം ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോതമംഗലത്ത് വെച്ചാണ് ബിനോയ് മരിച്ചത്. ഇയാളുടെ സുഹൃത്ത് കോതമംഗലം കുത്തുകുഴി സ്വദേശി വിശാഖ് രാജൻ (25) ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Feb 15, 2023 - 06:28
 0

What's Your Reaction?

like

dislike

love

funny

angry

sad

wow