ആദിവാസി യുവാവിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം; സി.പി ഐ (എം എൽ) റെഡ് സ്റ്റാർ
വടകര: ഭാര്യയുടെ പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ട് വയനാട്ടിലെ പാറവയൽ കോളനിയിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വിശ്വനാഥൻ എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടാക്രമണത്തിനും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരുടെ ചോദ്യം ചെയ്യലിനും വിധേയനാകേണ്ടി വന്നതും ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ അപമാനിതനായതിൽ മനം നൊന്ത് ആത്മത്യയിലേക്ക് നയിച്ച സംഭവവും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ (എം എൽ ) റെഡ് സ്റ്റാർ കോഴിക്കോട് ജില്ലാകമറ്റി ആവശ്യപ്പെട്ടു. തൊലി കറുത്തവനും, അത് ആദിവാസിയോ ദളിതനോ ആയാൽ അവൻ കള്ളനാണെന്ന് തീർപ്പു കല്പിക്കുന്ന ആൾക്കൂട്ട സമീപനത്തെ തുറന്ന് കാണിക്കേണ്ടതുണ്ട്. പോലീസിൻ്റെ ഭാഗത്തു നിന്നും മരണപ്പെട്ട വിശ്വനാഥനെ പ്രതിയാക്കുന്നതും, ബന്ധുക്കളോട് അവഹേളനപരമായ സമീപനമാണുണ്ടായിട്ടുള്ളത്. ഇത്തരം കാര്യങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കണം. ജില്ലാ സെക്രട്ടറി അഖിൽ കുമാർ അധ്യക്ഷത വഹിച്ചു. വി.എ. ബാലക്യഷ്ണൻ, കെ.ബാബുരാജ്, എ എം സ്മിത, ആർ കെ.ബാബു, കെ.വി. ഹരിഹരൻ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
വടകര: ഭാര്യയുടെ പ്രസവ ശുശ്രൂഷയുമായി ബന്ധപ്പെട്ട് വയനാട്ടിലെ പാറവയൽ കോളനിയിൽനിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ വിശ്വനാഥൻ എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടാക്രമണത്തിനും ആശുപത്രി സെക്യൂരിറ്റി ജീവനക്കാരുടെ ചോദ്യം ചെയ്യലിനും വിധേയനാകേണ്ടി വന്നതും ചെയ്യാത്ത കുറ്റത്തിൻ്റെ പേരിൽ അപമാനിതനായതിൽ മനം നൊന്ത് ആത്മത്യയിലേക്ക് നയിച്ച സംഭവവും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ (എം എൽ ) റെഡ് സ്റ്റാർ കോഴിക്കോട് ജില്ലാകമറ്റി ആവശ്യപ്പെട്ടു.
തൊലി കറുത്തവനും, അത് ആദിവാസിയോ ദളിതനോ ആയാൽ അവൻ കള്ളനാണെന്ന് തീർപ്പു കല്പിക്കുന്ന ആൾക്കൂട്ട സമീപനത്തെ തുറന്ന് കാണിക്കേണ്ടതുണ്ട്. പോലീസിൻ്റെ ഭാഗത്തു നിന്നും മരണപ്പെട്ട വിശ്വനാഥനെ പ്രതിയാക്കുന്നതും, ബന്ധുക്കളോട് അവഹേളനപരമായ സമീപനമാണുണ്ടായിട്ടുള്ളത്. ഇത്തരം കാര്യങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കണം.
ജില്ലാ സെക്രട്ടറി അഖിൽ കുമാർ അധ്യക്ഷത വഹിച്ചു. വി.എ. ബാലക്യഷ്ണൻ, കെ.ബാബുരാജ്, എ എം സ്മിത, ആർ കെ.ബാബു, കെ.വി. ഹരിഹരൻ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
What's Your Reaction?