തുർക്കി– സിറിയ അതിർത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം

ഇസ്തംബുൾ : തുർക്കി– സിറിയ അതിർത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം. 6.3 തീവ്രത രേഖപ്പെടുത്തിയെന്നു യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌‍മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു. രണ്ടാഴ്ച മുൻപു ദുരന്തമുണ്ടായ അതേ പ്രദേശത്താണു ഭൂകമ്പമുണ്ടായത്. ഹതായ് പ്രവിശ്യയിൽ 2 കിലോമീറ്റർ ആഴത്തിൽവരെ പ്രകമ്പനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി എട്ടോടെയായിരുന്നു സംഭവം. ശക്തിയേറിയ ഭൂകമ്പമാണു മധ്യ അന്താക്യയിൽ ഉണ്ടായതെന്നും കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായെന്നും വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ ഏകദേശം […]

Feb 21, 2023 - 09:45
 0
തുർക്കി– സിറിയ അതിർത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം

ഇസ്തംബുൾ : തുർക്കി– സിറിയ അതിർത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം. 6.3 തീവ്രത രേഖപ്പെടുത്തിയെന്നു യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌‍മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു. രണ്ടാഴ്ച മുൻപു ദുരന്തമുണ്ടായ അതേ പ്രദേശത്താണു ഭൂകമ്പമുണ്ടായത്. ഹതായ് പ്രവിശ്യയിൽ 2 കിലോമീറ്റർ ആഴത്തിൽവരെ പ്രകമ്പനം അനുഭവപ്പെട്ടു.

പ്രാദേശിക സമയം രാത്രി എട്ടോടെയായിരുന്നു സംഭവം. ശക്തിയേറിയ ഭൂകമ്പമാണു മധ്യ അന്താക്യയിൽ ഉണ്ടായതെന്നും കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായെന്നും വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ ഏകദേശം 47,000 പേരാണു മരിച്ചത്. 10 ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow