എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ല: സുപ്രീംകോടതി
ന്യൂഡൽഹി : എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗങ്ങളല്ലെന്നും ഈ നിർവചനം തീരുമാനിക്കുന്നത് ഏതെങ്കിലും പ്രത്യേക പ്രസ്താവനയോ പ്രസംഗമോ ആണെന്നും സുപ്രീം കോടതി. വിദ്വേഷ പ്രസംഗ കേസുകളിൽ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. "വിദ്വേഷമാണ് എല്ലാ മതങ്ങളുടെയും പൊതുശത്രു. വിദ്വേഷം മനസ്സിൽ നിന്ന് നീക്കം ചെയ്യുമ്പോൾ, മാറ്റം സംഭവിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും," കോടതി പറഞ്ഞു. ഒരാൾ പറയുന്നതെല്ലാം വിദ്വേഷ പ്രസംഗമാകാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 2014 ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിന്‍റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെതിരായ കേസിന്‍റെ നടപടികൾ രണ്ട് ദിവസം മുമ്പ് ഇതേ ബെഞ്ച് മരവിപ്പിച്ചിരുന്നു. ഈ കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് വിദ്വേഷ പ്രസംഗം സംബന്ധിച്ച നിലപാട് കോടതി വ്യക്തമാക്കിയത്.

What's Your Reaction?