സന്തോഷ് ട്രോഫി സെമിഫൈനൽ ലൈനപ്പായി; ചരിത്രത്തിലാദ്യമായി മേഘാലയ സെമിയിൽ
ഭുവനേശ്വർ : 76-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്‍റെ സെമി ഫൈനൽ ലൈനപ്പായി. നിലവിലെ ചാമ്പ്യൻമാരായ കേരളവും റണ്ണേഴ്സ് അപ്പായ ബംഗാളും ഇല്ലാതെയാണ് ലൈൻ അപ്പ്. ഗ്രൂപ്പ് എയിൽ നിന്ന് പഞ്ചാബും (11 പോയിന്‍റ്), കർണാടകയും (9 പോയിന്‍റ്), ഗ്രൂപ്പ് ബിയിൽ നിന്ന് മേഘാലയയും (10 പോയിന്‍റ്), സർവീസസും (13) മാർച്ച് ആദ്യവാരം സൗദി അറേബ്യയിൽ നടക്കുന്ന മത്സരങ്ങളിലേക്ക് യോഗ്യത നേടി. മാർച്ച് ഒന്നിന് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ മത്സരം. നാലിനാണ് ഫൈനൽ. ചരിത്രത്തിലാദ്യമായാണ് മേഘാലയ സന്തോഷ് ട്രോഫി സെമിയിലെത്തുന്നത്. ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മേഘാലയ സെമിയിലെത്തിയത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ സർവീസസ് റെയിൽവേസിനെ 4-0നും ഡൽഹി 2-0ന് മണിപ്പൂരിനെയും തോൽപ്പിച്ചു.
![സന്തോഷ് ട്രോഫി സെമിഫൈനൽ ലൈനപ്പായി; ചരിത്രത്തിലാദ്യമായി മേഘാലയ സെമിയിൽ](https://newsbharat.in/uploads/images/202302/image_870x_63f57b83205fe.jpg)
ഭുവനേശ്വർ : 76-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്‍റെ സെമി ഫൈനൽ ലൈനപ്പായി. നിലവിലെ ചാമ്പ്യൻമാരായ കേരളവും റണ്ണേഴ്സ് അപ്പായ ബംഗാളും ഇല്ലാതെയാണ് ലൈൻ അപ്പ്. ഗ്രൂപ്പ് എയിൽ നിന്ന് പഞ്ചാബും (11 പോയിന്‍റ്), കർണാടകയും (9 പോയിന്‍റ്), ഗ്രൂപ്പ് ബിയിൽ നിന്ന് മേഘാലയയും (10 പോയിന്‍റ്), സർവീസസും (13) മാർച്ച് ആദ്യവാരം സൗദി അറേബ്യയിൽ നടക്കുന്ന മത്സരങ്ങളിലേക്ക് യോഗ്യത നേടി. മാർച്ച് ഒന്നിന് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ മത്സരം. നാലിനാണ് ഫൈനൽ. ചരിത്രത്തിലാദ്യമായാണ് മേഘാലയ സന്തോഷ് ട്രോഫി സെമിയിലെത്തുന്നത്. ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മേഘാലയ സെമിയിലെത്തിയത്. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളിൽ സർവീസസ് റെയിൽവേസിനെ 4-0നും ഡൽഹി 2-0ന് മണിപ്പൂരിനെയും തോൽപ്പിച്ചു.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)