അജയ് ബംഗയെ ലോകബാങ്ക് തലവനാക്കണമെന്ന് അമേരിക്ക; നിർദ്ദേശിച്ചത് ജോ ബൈഡൻ
ന്യൂയോര്‍ക്ക് : ഇന്ത്യൻ വംശജനായ അജയ് ബംഗയെ ലോകബാങ്ക് തലവനാക്കാനൊരുങ്ങി അമേരിക്ക. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്. പൂനെയിൽ ജനിച്ച് യുഎസിലേക്ക് കുടിയേറിയ ബിസിനസുകാരനാണ് അജയ് ബംഗ. മാസ്റ്റർകാർഡിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു അജയ് ബംഗ. 2009 ൽ മാസ്റ്റർകാർഡിൽ ചേരുന്നതിനുമുമ്പ്, ഇൻസ്റ്റിറ്റ്യൂഷണൽ ബാങ്കിംഗ്, ഇതര നിക്ഷേപങ്ങൾ, വെൽത്ത് മാനേജ്മെന്റ്, ഉപഭോക്തൃ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡുകൾ എന്നിവയുൾപ്പെടെയുള്ള മേഖലയിലെ എല്ലാ ബിസിനസുകളുടെയും ഉത്തരവാദിത്തമുള്ള സിറ്റിഗ്രൂപ്പ് ഏഷ്യ പസഫിക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൂടെയായിരുന്നു ബംഗ. 1996 ൽ സിറ്റിഗ്രൂപ്പിൽ ചേർന്ന അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ്, ഏഷ്യ പസഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിൽ വിവിധ സീനിയർ മാനേജ്മെന്റ് റോളുകൾ വഹിച്ചിട്ടുണ്ട്.

What's Your Reaction?