യൂറോപ്പ ലീഗ്; ബാഴ്സയെ തകർത്ത് യുണൈറ്റഡ് പ്രീക്വാർട്ടറിൽ
ഓൾഡ് ട്രാഫോർഡ് : യൂറോപ്പ ലീഗ് ഫുട്ബോളിൽ പ്രീ ക്വാർട്ടറിൽ കടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടിൽ നടന്ന റൗണ്ട് ഓഫ് 32 രണ്ടാം പാദ മത്സരത്തിൽ വിജയിച്ചാണ് യുണൈറ്റഡ് പ്രീക്വാർട്ടറിലേക്ക് കടന്നത്. ബാഴ്സയുടെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിന്‍റെ ആദ്യ പാദത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില നേടിയിരുന്നു. ഇതോടെ രണ്ടാം പാദം ബാഴ്സയ്ക്ക് നിർണായകമായി. ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ബാഴ്സയാണ് ആദ്യം ലീഡ് നേടിയത്. 18-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പെനൽറ്റിയിലൂടെയാണ് ബാഴ്സ ലീഡെടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ നിർണായക മാറ്റങ്ങൾ വരുത്തിയ കോച്ച് എറിക് ടെൻ ഹാഗ് മത്സരം യുണൈറ്റഡിന് അനുകൂലമാക്കി. രണ്ടാം പകുതിയിൽ ഫ്രെഡും ആന്‍റണിയുമാണ് യുണൈറ്റഡിനായി ഗോളുകൾ നേടിയത്. ഇതോടെ ബാഴ്സയെ 4-3 എന്ന സ്കോറിന് യുണൈറ്റഡ് പരാജയപ്പെടുത്തി. ബയേർ ലെവർക്യൂസൻ, എഎസ് റോമ, യുവന്റസ്, യൂണിയൻ ബെർലിൻ തുടങ്ങിയ ടീമുകളും മറ്റ് മത്സരങ്ങൾ ജയിച്ച് യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്.

What's Your Reaction?