ലഹരിക്കടത്ത് കേസിൽ ഷാനവാസിനെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കൗൺസിലറുടെ വാഹനത്തിൽ മയക്കുമരുന്ന് കടത്തിയ കേസിൽ സി.പി.എം കൗൺസിലർ ഷാനവാസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസ് സൂപ്രണ്ട് ചൈത്ര തെരേസ ജോണിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഷാനവാസിനെതിരെ പരാതി നൽകിയവരിൽ സി.പി.എം പ്രാദേശിക നേതാക്കളും ഉൾപ്പെടുന്നു. മയക്കുമരുന്ന് കടത്തിന് പിന്നിൽ വൻ റാക്കറ്റാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ആലപ്പുഴയിൽ കോടിക്കണക്കിന് രൂപയുടെ ഫണ്ട് പിരിവ് നടക്കുന്നുണ്ടെന്നും സി.പി.എം നേതാക്കൾ ഉൾപ്പെട്ട റാക്കറ്റിന് പൊലീസിന്‍റെ സഹായം ലഭിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഷാനവാസിന്‍റെ സ്വത്ത്, സാമ്പത്തിക ഇടപാടുകൾ, മയക്കുമരുന്ന്, ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം എന്നിവ സ്പെഷ്യൽ ബ്രാഞ്ച് പരിശോധിക്കും.

What's Your Reaction?