പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യമെന്ന് ഇ.പി.ജയരാജൻ
തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടാൻ ശ്രമമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. കറുത്ത തുണിയിൽ കല്ലുംകെട്ടി അക്രമണത്തിന് തുനിഞ്ഞാൽ ജനം നോക്കിനിൽക്കില്ല. യുഡിഎഫ് സൃഷ്ടിച്ചത് നാശത്തിന്റെ കുഴിയാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെക്കുറിച്ച് എന്തും പറയാമെന്ന് മാത്യു കുഴൽനാടൻ കരുതേണ്ട. യുഡിഎഫ് നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ച് നടക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന രാഷ്ട്രീയ പ്രതിരോധജാഥയില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തിയതായിരുന്നു ഇ.പി. കണ്ണൂരില്‍ […]
![പിണറായിയുടെ കുടുംബം നാടിന്റെ ഐശ്വര്യമെന്ന് ഇ.പി.ജയരാജൻ](https://newsbharat.in/uploads/images/202303/image_870x_6403e454d8345.jpg)
തൃശൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടാൻ ശ്രമമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണ്. കറുത്ത തുണിയിൽ കല്ലുംകെട്ടി അക്രമണത്തിന് തുനിഞ്ഞാൽ ജനം നോക്കിനിൽക്കില്ല. യുഡിഎഫ് സൃഷ്ടിച്ചത് നാശത്തിന്റെ കുഴിയാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു.
മുഖ്യമന്ത്രിയെക്കുറിച്ച് എന്തും പറയാമെന്ന് മാത്യു കുഴൽനാടൻ കരുതേണ്ട. യുഡിഎഫ് നിപയും കോവിഡും പ്രളയവും വരട്ടെയെന്ന് ആഗ്രഹിച്ച് നടക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന രാഷ്ട്രീയ പ്രതിരോധജാഥയില്‍ പങ്കെടുക്കാന്‍ തൃശൂരിലെത്തിയതായിരുന്നു ഇ.പി.
കണ്ണൂരില്‍ ജാഥ എത്തിയപ്പോള്‍ പോലും ഇ.പി വിട്ടുനിന്നത് വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു. എകെജി സെന്‍ററില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് ഇ.പി ജാഥയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)