എരുമേലിയില്‍ വാഹന നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തെലങ്കാനയില്‍നിന്നുള്ള തീര്‍ഥാടകര്‍
എരുമേലിയിൽ നിന്നും തീർത്ഥാടകരുടെ വാഹനങ്ങൾ കടത്തിവിടുന്നത് നിര്‍ത്തി. കണമല, നിലയ്ക്കൽ മേഖലകളിലെ ഗതാഗതക്കുരുക്കും ശബരിമലയിലെ തിരക്കും കണക്കിലെടുത്താണ് പൊലീസ് നടപടി. എരുമേലിയിൽ വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് തെലങ്കാനയിൽ നിന്നുള്ള തീർത്ഥാടകരുടെ സംഘം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശബരിമല റോഡിലെ ഗതാഗതം കുറഞ്ഞാൽ ഉടൻ വാഹനങ്ങൾ കടത്തിവിടാമെന്ന ജില്ലാ പൊലീസ് മേധാവിയുടെ ഉറപ്പിനെ തുടർന്നാണ് ഒരു മണിക്കൂറിന് ശേഷം സമരം അവസാനിപ്പിച്ചത്. എരുമേലിയിൽ വാഹന പാർക്കിംഗ് ഏരിയയിൽ പോലീസ് നിയന്ത്രണങ്ങൾ കർശനമാക്കി. പമ്പയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വരുന്ന മുറയ്ക്ക് മാത്രമേ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും സര്‍വീസിന് അനുമതിയുള്ളു.

What's Your Reaction?