കൗമാരപ്പോരിൽ ജയത്തുടക്കവുമായി ഇന്ത്യ
ബെനോണി: അണ്ടർ 19 വനിതാ ലോകകപ്പിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടന്നു. സ്കോർദക്ഷിണാഫ്രിക്ക 166/5 (20)ഇന്ത്യ ഇന്ത്യ-170/3 (16.3) 92* റൺസ് നേടിയ ശ്വേത സെഹ്റാവത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയത്തിലേക്ക് നിസാരമായി ബാറ്റ് വീശിയത്. സീനിയർ ടീമിലെ അനുഭവപരിചയവുമായി കൗമാരപ്പടയെ നയിച്ച ഷഫാലി വർമ 45 റൺസുമായി സെഹ്റാവത്തിന് മികച്ച പിന്തുണ നൽകി. പവർപ്ലേ അവസാനിക്കുന്നതിന് മുന്പ് തന്നെ 70 റൺസ് കടന്ന […]
ബെനോണി: അണ്ടർ 19 വനിതാ ലോകകപ്പിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 167 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടന്നു.
സ്കോർ
ദക്ഷിണാഫ്രിക്ക 166/5 (20)
ഇന്ത്യ ഇന്ത്യ-170/3 (16.3)
92* റൺസ് നേടിയ ശ്വേത സെഹ്റാവത്തിന്റെ കരുത്തിലാണ് ഇന്ത്യ വിജയത്തിലേക്ക് നിസാരമായി ബാറ്റ് വീശിയത്. സീനിയർ ടീമിലെ അനുഭവപരിചയവുമായി കൗമാരപ്പടയെ നയിച്ച ഷഫാലി വർമ 45 റൺസുമായി സെഹ്റാവത്തിന് മികച്ച പിന്തുണ നൽകി. പവർപ്ലേ അവസാനിക്കുന്നതിന് മുന്പ് തന്നെ 70 റൺസ് കടന്ന ഇന്ത്യയുടെ റൺനിരക്ക് ഒരുവേള പോലും ഇടിഞ്ഞില്ല.
പ്രോട്ടീയസിനായി മാഡിസൺ ലാൻസ്മാൻ, മൈയാൻ സ്മിറ്റ്, ശേഷ്നി നായിഡു എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ, ഓപ്പണർ സിമോൺ ലൂറൻസ് നേടിയ 61 റൺസിന്റെ കരുത്തിലാണ് പ്രോട്ടീയസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ലാൻസ്മാൻ(32), എലാൻഡ്രി വാൻ റെന്സ്ബെർഗ്(23) എന്നിവരാണ് ആതിഥേയ നിരയിലെ അടുത്ത രണ്ട് മികച്ച സ്കോറിന്റെ ഉടമകൾ. സ്പിൻ കരുത്തിൽ രണ്ട് വിക്കറ്റ് നേടിയ ഷഫാലിക്കൊപ്പം സോനം യാദവ്, പർശവി ചോപ്ര എന്നിവരും ഇന്ത്യക്കായി വിക്കറ്റ് പട്ടികയിൽ ഇടംനേടി.
ജയത്തോടെ ഗ്രൂപ്പ് ഡിയിൽ രണ്ട് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പോയിന്റൊന്നും ലഭിക്കാത്ത ദക്ഷിണാഫ്രിക്ക നാലംഗ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.
What's Your Reaction?