ഹൈക്കോടതി ജഡ്ജിക്ക് കൈമാറാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ സംഭവം; അഭിഭാഷകനെതിരെ അന്വേഷണം
പീഡനക്കേസിൽ ഉൾപ്പെട്ട സിനിമാ നിർമ്മാതാവിൽ നിന്ന് ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ അഡ്വക്കേറ്റ്സ് അസോസിയേഷൻ ഭാരവാഹിക്കെതിരെ പൊലീസ് അന്വേഷണം. ഹൈക്കോടതി രജിസ്ട്രാറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റർ ചെയ്യും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് അന്വേഷണ ചുമതല. പീഡനക്കേസിൽ ഉൾപ്പെട്ട ഒരു സിനിമാ നിർമ്മാതാവിൽ നിന്ന് ജഡ്ജിക്ക് നൽകാനെന്ന പേരിലാണ് ഇയാൾ പണം വാങ്ങിയത്. സംഭവത്തിൽ ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു.

What's Your Reaction?