വിശ്വാസ പ്രഖ്യാപനവും പരിഹാര പദയാത്രയും: ഞായറാഴ്ച 4മണിക്ക് മറൈൻ ഡ്രൈവ് കർദിനാൾ പാറേക്കാട്ടിൽ നഗറിൽ
കൊച്ചി: എറണാകുളം അതിരൂപത കത്തിഡ്രൽ ബസിലിക്ക ആക്രമിച്ചു വിശുദ്ധ കുർബാനയെ അവഹേളിച്ചു അശുദ്ധമാക്കിയതിന് പരിഹാര പദയാത്രയും എറണാകുളം അതിരൂപതയിലെ വിശ്വാസികളുടടെയും വൈദികരുടെയും നിലപാട് പ്രഖ്യാപിക്കുന്ന വിശ്വാസ പ്രഖ്യാപന സമ്മേളനവും ജനുവരി 15 ഞായറാഴ്ച 4മണിക്ക് എറണാകുളം മറൈൻ ഡ്രൈവ് കർദിനാൾ പാറേക്കാട്ടിൽ നഗറിൽ നടക്കുന്നു.* എറണാകുളം അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും പ്രതിനിധികൾ 16ഫൊറോനകളുടെ നേതൃത്വത്തിൽ 16ജാഥ ക്യാപ്റ്റൻമാർ മൂന്ന് മേഖലകളിൽ നിന്ന്, രാജേന്ദ്ര മൈതാനം, ഗോശ്രീ പാലം, സെന്റ് ആൽബട്സ് സ്കൂൾ എന്നിവടങ്ങളിൽ നിന്ന് പദയാത്രയായി 4മണിക്ക് […]
കൊച്ചി: എറണാകുളം അതിരൂപത കത്തിഡ്രൽ ബസിലിക്ക ആക്രമിച്ചു വിശുദ്ധ കുർബാനയെ അവഹേളിച്ചു അശുദ്ധമാക്കിയതിന് പരിഹാര പദയാത്രയും എറണാകുളം അതിരൂപതയിലെ വിശ്വാസികളുടടെയും വൈദികരുടെയും നിലപാട് പ്രഖ്യാപിക്കുന്ന വിശ്വാസ പ്രഖ്യാപന സമ്മേളനവും ജനുവരി 15 ഞായറാഴ്ച 4മണിക്ക് എറണാകുളം മറൈൻ ഡ്രൈവ് കർദിനാൾ പാറേക്കാട്ടിൽ നഗറിൽ നടക്കുന്നു.* എറണാകുളം അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും പ്രതിനിധികൾ 16ഫൊറോനകളുടെ നേതൃത്വത്തിൽ 16ജാഥ ക്യാപ്റ്റൻമാർ മൂന്ന് മേഖലകളിൽ നിന്ന്, രാജേന്ദ്ര മൈതാനം, ഗോശ്രീ പാലം, സെന്റ് ആൽബട്സ് സ്കൂൾ എന്നിവടങ്ങളിൽ നിന്ന് പദയാത്രയായി 4മണിക്ക് ആരംഭിച്ചു 5മണിയോടെ മറൈൻ ഡ്രൈവ് കർദിനാൾ പാറേക്കാട്ടിൽ നഗറിലേക്ക് പ്രവേശിക്കും. തുടർന്ന് നടക്കുന്ന വിശ്വാസപ്രഖ്യാപന സമ്മേളനത്തിൽ വൈദീക അല്മായ നേതാക്കൾ സംസാരിക്കുന്നു. ബസിലിക്ക വികാരി ഡോ. ആന്റണി നരികുളം സമ്മേളനം ഉത്ഘാടനം ചെയ്യും, ഫാ.സെബാസ്റ്റ്യൻ തളിയൻ അധ്യക്ഷമായിരിക്കും, ഡോ.കുരിയാക്കോസ് മുണ്ടാടൻ, ഷൈജു ആന്റണി, പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി പി പി ജെറാർദ്, ഫാ. ജോസ് ചോലിക്കര, ശ്രീമതി ലില്ലി ബേബി ഈറത്തറ എന്നിവർ പ്രസംഗിക്കും പ്രോഗ്രാം ജനറൽ കൺവീനർ ഷിജോ മാത്യു സ്വാഗതവും തങ്കച്ചൻ പേരയിൽ നന്ദിയും പറയും. തുടർന്ന് എറണാകുളം അതിരൂപതയുടെ നിലപാട് പ്രഖ്യാപിച്ചു വിശ്വാസപ്രഖ്യാപനം നടത്തുന്നതാണ്.
ബസിലിക്ക അക്രമങ്ങൾക്ക് നേതൃത്വം നൽകിയ അപ്പോസ്റ്റലിക്ക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്റൂസ് താഴത്തിനെയും, അദ്ദേഹത്തിന്റെ നോമിനി ഫാ.ആന്റണി പൂതവേലിയെയും നീക്കം ചെയ്യുക, നിയമപരമായി ശിക്ഷിക്കുക. അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരെ സഭാ നിയമങ്ങൾ അനുസരിച്ചും, ഇന്ത്യൻ സിവിൽ നിയമം അനുസരിച്ചും ശിക്ഷിക്കുക. അക്രമങ്ങൾക്കും ഗൂഢാലോചനയിലും പങ്കുക്കാരായ പോലീസുക്കാർക്ക് എതിരെ സർക്കാർ നടപടി എടുക്കുക. ജനാഭിമുഖ കുർബാന നിയമപരമായി സിനഡ് അംഗീകരിക്കുക. മാർ ആന്റണി കരിയിലിന് നീതി നടത്തികൊടുക്കുക. വത്തിക്കാൻ നിർദേശിച്ച റെസ്റ്റിട്യൂഷൻ നടപ്പിലാക്കുക എന്നിവയാണ് വിശ്വാസികളുടെ ആവശ്യങ്ങൾ.
സീറോ മലബാർ സഭ സിനഡ് നിയോഗിച്ച സിനഡൽ കമ്മീഷനുമായി നടത്തിയ ചർച്ചകൾ പ്രശ്നപരിഹാരത്തിന് ഇത് വരെയും തീരുമാനമായിട്ടില്ല. എറണാകുളം അതിരൂപതയിലെ വിഷയത്തിൽ നീതിപൂർവ്വമായ ഒരു തീരുമാനം ഉണ്ടാക്കാതെ സിനഡ് അവസാനിപ്പിച്ചു മെത്രാന്മാർ തിരിച്ചു പോയാൽ എറണാകുളം അതിരൂപതയിലെ ഭരണപരമായ കാര്യങ്ങളും അജപാലനപരമായ കാര്യങ്ങളും ഇവിടുത്തെ വൈദീകരും വിശ്വാസികളും നടത്തുമെന്നും പുറത്ത് നിന്നുള്ള ഒരാളുടെയും ഭരണവും അധിനിവേശവും അംഗീകരിക്കുകയില്ലെന്നും എറണാകുളം അതിരൂപത അല്മായ മുന്നേറ്റം കൺവീനർ ജെമി ആഗസ്റ്റിനും വക്താവ് റിജു കാഞ്ഞൂക്കാരനും അറിയിച്ചു. സിനഡിന്റെ പേരിലോ മാർ ആൻഡ്റൂസ് താഴത്തിന്റെ പേരിലോ ഒരു നടപടിയോ ട്രാൻസ്ഫറോ നടത്താൻ തുനിഞ്ഞാൽ അത് വിശ്വാസസമൂഹം ജീവൻ കൊടുത്തും ഉപരോധിക്കുമെന്ന് അല്മായ മുന്നേറ്റം മുന്നറിയിപ്പ് നൽകി.
What's Your Reaction?