ടെക്നിക്കൽ സ്കൂളുകളിൽ ആയുധ നിർമ്മാണം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരന്‍
കമ്യൂണിസ്റ്റ് ഭരണകാലത്ത് സ്കൂളുകൾ ആയുധ നിർമ്മാണ കേന്ദ്രങ്ങളായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകളിലാണ് ആയുധ നിർമ്മാണം നടന്നതെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ഉണ്ടായിരുന്നു. സർക്കാരിനു സമർപ്പിച്ച ഈ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും സുധാകരൻ വ്യക്തമാക്കി. കണ്ണൂരിൽ സി.പി.എമ്മും ബി.ജെ.പിയും ബോംബും ആയുധ നിർമ്മാണവും നടത്തുന്നത് കുടിൽ വ്യവസായം പോലെയാണ്. ഇപ്പോൾ അത് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നത് അപകടകരമാണ്. പഠനത്തിന്‍റെ മറവിൽ ആയുധങ്ങൾ നിർമ്മിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യം അറിയാത്തത് വിചിത്രമാണെന്നും സുധാകരൻ പറഞ്ഞു. അധ്യാപകരുടെ പിന്തുണയില്ലാതെ വിദ്യാർത്ഥികൾക്ക് ലാബുകളിൽ ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ല. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും വർദ്ധിച്ച ലഭ്യതയും ഉപയോഗവും ആയുധ നിർമ്മാണ പ്രവർത്തനങ്ങളിൽ കുട്ടികളെ സ്വാധീനിച്ചിട്ടുണ്ടോ അതോ മറ്റേതെങ്കിലും ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും സുധാകരൻ പറഞ്ഞു.

What's Your Reaction?