അണ്ടർ 14 ഇന്‍റർ സ്കൂൾ ഏകദിന ക്രിക്കറ്റ് ടൂർണമെൻറ്; വിസ്മയിപ്പിച്ച് പതിമൂന്നുകാരൻ
ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് നാഗ്പൂരിൽ നിന്നുള്ള 13 കാരൻ യാഷ് ചൗഡെ. മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച അണ്ടർ 14 ഇന്‍റർ സ്കൂൾ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ സരസ്വതി സ്കൂളിലെ യാഷ് ചൗഡെ പുറത്താകാതെ 508 റൺസ് നേടി. സിദ്ധേശ്വർ വിദ്യാലയത്തിനെതിരായ മത്സരത്തിലായിരുന്നു കൗമാരക്കാരന്‍റെ പ്രകടനം. നാഗ്പൂരിലെ സരസ്വതി സ്കൂൾ 40-ാം ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 714 റൺസെടുത്തു. 178 പന്തിൽ 81 ബൗണ്ടറികളും 18 സിക്സറുകളുമടക്കം 508 റണ്‍സാണ് യഷ് നേടിയത്. ഈ വിഭാഗത്തിൽ ഇന്‍റർ സ്കൂൾ ക്രിക്കറ്റ് മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്‍റെ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. യാഷിനൊപ്പം ഇറങ്ങിയ തിലക് വക്കോഡ് സെഞ്ചുറി (127) നേടി. കൂറ്റൻ സ്കോർ പിന്തുടർന്ന സിദ്ധേശ്വർ സ്കൂൾ അഞ്ച് ഓവറിൽ ഒമ്പത് റൺസിന് പുറത്തായി. സരസ്വതി വിദ്യാലയം 705 റൺസിൻ്റെ വിജയത്തോടെയാണ് ജയിച്ചുകയറിയത്. നിരവധി ക്രിക്കറ്റ് പ്രതിഭകളെ സംഭാവന ചെയ്ത സ്കൂളാണ് സരസ്വതി വിദ്യാലയം. വിദർഭയുടെ ഇപ്പോഴത്തെ ക്യാപ്റ്റനായ ഫായിസ് ഫസൽ സരസ്വതി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. സ്കൂളിനായി കളിക്കുമ്പോൾ അദ്ദേഹം 280 റൺസ് നേടിയിരുന്നു.

What's Your Reaction?