'ദാവൂദിന്റെ പുതിയ ഭാര്യ പാക് യുവതി'; പുതിയ വെളിപ്പെടുത്തലുമായി സഹോദരീ പുത്രൻ
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മരുമകൻ അലീഷ പാർക്കർ. ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായെന്നാണ് അലീഷ ദേശീയ അന്വേഷണ ഏജൻസിക്ക് മൊഴി നൽകിയത്. ദാവൂദ് ഇബ്രാഹിമിന്‍റെ പുതിയ ഭാര്യ പാകിസ്താൻ സ്വദേശിനിയാണ്. ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള വിവാഹമോചന വാർത്ത വ്യാജമാണെന്നും അലീഷ പാർക്കർ എൻഐഎയ്ക്ക് മൊഴി നൽകി. ഇവർക്ക് മൂന്ന് പെൺമക്കളുണ്ട്. വാട്സാപ്പ് കോളിലൂടെയാണ് മെഹ്ജാബിൻ പുറംലോകവുമായി ബന്ധപ്പെടുന്നതെന്നും അലീഷ പറഞ്ഞു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ദാവൂദ് ഇബ്രാഹിം പ്രത്യേക വിഭാഗം രൂപീകരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് എൻഐഎയുടെ ചോദ്യം ചെയ്യൽ. ദാവൂദിന്‍റെ സഹോദരി ഹസീന പാർക്കറിന്‍റെ മകൻ അലീഷ പാർക്കറും കേസിൽ പ്രതിയാണ്. പാകിസ്താനിലെ കറാച്ചിയിലെ അബ്ദുള്ള ഗാസി ബാബ ദർഗയ്ക്ക് പിന്നിലെ പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിമും കുടുംബവും താമസിക്കുന്നതെന്നും അലിഷ എൻഐഎയോട് പറഞ്ഞു. ദാവൂദിന്‍റെ നേതൃത്വത്തിലുള്ള 'ഡി-കമ്പനി' ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങളെ സഹായിച്ച കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ഇബ്രാഹിം ഹവാല വഴി വൻ തോതിൽ പണം അയച്ചതായി എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നു. മുംബൈയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഭീകരാക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടതാണ് ഈ പ്രവർത്തനങ്ങൾ. രാഷ്ട്രീയക്കാരും വ്യവസായികളും ഉൾപ്പെടെയുള്ള പ്രമുഖരെ ആക്രമിച്ച് ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഭയം പരത്താൻ ഡി-കമ്പനി പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നാണ് എൻഐഎ പറയുന്നത്.
 
What's Your Reaction?