കൈപ്പട്ടൂർ – വള്ളിക്കോട് റോഡ്: ബി എം പ്രവൃത്തി ഫെബ്രു. അഞ്ചിന് മുൻപ് പൂർത്തീകരിക്കും: കെ.യു.ജനീഷ് കുമാർ

കോന്നി :കൈപ്പട്ടൂര്‍ -വള്ളിക്കോട് റോഡിന്റെ ബിഎം പ്രവൃത്തി ഫെബ്രുവരി അഞ്ചിന് മുന്‍പ് പൂര്‍ത്തീകരിക്കുമെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കൈപ്പട്ടൂര്‍ -വള്ളിക്കോട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പരിശോധിച്ചു വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാന ബജറ്റിൽ ആറ് കോടി രൂപ അനുവദിച്ച് റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ നിര്‍മാണത്തില്‍ നേരിട്ട കാലതാമസം കണക്കിലെടുത്താണ് വിലയിരുത്തല്‍ നടത്തിയത്. നാളെ മെറ്റലിംഗ് ആരംഭിക്കുമെന്നും റോഡ് ഇളക്കിയിട്ടിരിക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് അടിയന്തിരമായി പരിഹരിക്കുമെന്നും എംഎല്‍എ പറഞ്ഞു.കോന്നിയേയും പന്തളത്തേയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട […]

Jan 20, 2023 - 07:00
 0
കൈപ്പട്ടൂർ – വള്ളിക്കോട് റോഡ്: ബി എം പ്രവൃത്തി ഫെബ്രു. അഞ്ചിന് മുൻപ് പൂർത്തീകരിക്കും: കെ.യു.ജനീഷ് കുമാർ

കോന്നി :കൈപ്പട്ടൂര്‍ -വള്ളിക്കോട് റോഡിന്റെ ബിഎം പ്രവൃത്തി ഫെബ്രുവരി അഞ്ചിന് മുന്‍പ് പൂര്‍ത്തീകരിക്കുമെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കൈപ്പട്ടൂര്‍ -വള്ളിക്കോട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പരിശോധിച്ചു വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്‌ഥാന ബജറ്റിൽ ആറ് കോടി രൂപ അനുവദിച്ച് റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. എന്നാല്‍ നിര്‍മാണത്തില്‍ നേരിട്ട കാലതാമസം കണക്കിലെടുത്താണ് വിലയിരുത്തല്‍ നടത്തിയത്.

നാളെ മെറ്റലിംഗ് ആരംഭിക്കുമെന്നും റോഡ് ഇളക്കിയിട്ടിരിക്കുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് അടിയന്തിരമായി പരിഹരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
കോന്നിയേയും പന്തളത്തേയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് കൈപ്പട്ടൂര്‍ -വള്ളിക്കോട് റോഡ്. 3.4 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് ഇത്.എം എൽ എ യോടൊപ്പം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നായര്‍, പത്തനംതിട്ട പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിരത്ത് വിഭാഗം ഷീന രാജന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിജി തോമസ്, ളാഹ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി ജോണ്‍, കോന്നി അസി.എഞ്ചിനീയര്‍ രൂപക് ജോണ്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow