ഗുജറാത്ത് വിജയം: നരേന്ദ്രമോദിയുടെ സ്വർണപ്രതിമ ഒരുക്കി ആഘോഷം

സൂറത്ത് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റ് നേടി ബിജെപി വിജയിച്ചത് ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 156 ഗ്രാം (19.5 പവൻ) തൂക്കം വരുന്ന സ്വർണപ്രതിമ. സൂറത്തിലെ രാധികാ ചെയിൻസ് ജ്വല്ലറിയാണ് 11 ലക്ഷം രൂപ മുടക്കി 18 കാരറ്റ് സ്വർണത്തിന്റെ അർധകായ പ്രതിമ നിർമിച്ചത്. കഴിഞ്ഞ ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 182 സീറ്റിൽ 156 സീറ്റ് നേടിയാണ് ബിജെപി വിജയിച്ചത്. 20 പേർ 3 മാസം പണിയെടുത്താണ് പ്രതിമ പൂർത്തിയാക്കിയതെന്നു ജ്വല്ലറി ഉടമയായ രാജസ്ഥാൻ […]

Jan 21, 2023 - 07:48
 0
ഗുജറാത്ത് വിജയം:  നരേന്ദ്രമോദിയുടെ സ്വർണപ്രതിമ ഒരുക്കി ആഘോഷം

സൂറത്ത് : ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 156 സീറ്റ് നേടി ബിജെപി വിജയിച്ചത് ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 156 ഗ്രാം (19.5 പവൻ) തൂക്കം വരുന്ന സ്വർണപ്രതിമ. സൂറത്തിലെ രാധികാ ചെയിൻസ് ജ്വല്ലറിയാണ് 11 ലക്ഷം രൂപ മുടക്കി 18 കാരറ്റ് സ്വർണത്തിന്റെ അർധകായ പ്രതിമ നിർമിച്ചത്.

കഴിഞ്ഞ ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ 182 സീറ്റിൽ 156 സീറ്റ് നേടിയാണ് ബിജെപി വിജയിച്ചത്. 20 പേർ 3 മാസം പണിയെടുത്താണ് പ്രതിമ പൂർത്തിയാക്കിയതെന്നു ജ്വല്ലറി ഉടമയായ രാജസ്ഥാൻ സ്വദേശി ബസന്ത് ബോറ പറഞ്ഞു. മുൻപ് യുഎസിലെ സ്വാതന്ത്ര്യപ്രതിമയുടെ മാതൃകയും ഇദ്ദേഹം സ്വർണത്തിൽ നിർമിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow