ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ സംഭവം; ബുഹാരിസ് ഹോട്ടലിന്‍റെ ലൈസൻസ് റദ്ദാക്കി

തൃശൂരിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി. എംജി റോഡിൽ പ്രവർത്തിച്ചിരുന്ന ബുഹാരിസ് ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥരുടെ പരിശോധന തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുന്ന രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. അടച്ചിട്ട സ്ഥാപനം അനുമതിയില്ലാതെ തുറക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇന്നലെ വൈകിട്ടോടെ ഉദ്യോഗസ്ഥർ ബുഹാരിസ് ഹോട്ടലിൽ എത്തിയത്. പൊലീസ് അകമ്പടിയോടെ എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഉടമ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. 18നാണ് ഹോട്ടൽ ആദ്യം അടച്ചത്. ഇവിടെ നിന്ന് ബിരിയാണി കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുടുംബത്തിന്‍റെ പരാതിയിലായിരുന്നു നടപടി. പോരായ്മകൾ പരിഹരിച്ച് ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണറുടെ അനുമതിയോടെ മാത്രം തുറന്നാൽ മതിയെന്നായിരുന്നു നിർദ്ദേശം. ഇത് ലംഘിച്ച് ഇന്നലെ ഹോട്ടൽ വീണ്ടും തുറക്കുകയും ഭക്ഷണ പാഴ്സൽ നൽകുകയും ചെയ്തു. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ഹോട്ടൽ ജീവനക്കാർ മാധ്യമ പ്രവർത്തകർക്ക് നേരെയും തിരിഞ്ഞു. ഭീഷണി കണക്കിലെടുക്കാതെ നടപടി പൂർത്തിയാക്കി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ മടങ്ങി. ഹോട്ടലിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയവർക്കെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിർഭയമായി പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്ന് സംഭവത്തിൽ ആരോഗ്യമന്ത്രി പ്രതികരിച്ചു.

Jan 21, 2023 - 07:53
 0

What's Your Reaction?

like

dislike

love

funny

angry

sad

wow