ഹയ്യാകാര്‍ഡ് വഴി എത്തിയവര്‍ക്ക് ഖത്തറില്‍ തങ്ങാനുള്ള കാലാവധി ഇന്ന് അവസാനിക്കും

ഹയ്യാകാര്‍ഡ് വഴി എത്തിയവര്‍ക്ക് ഖത്തറില്‍ തങ്ങാനുള്ള‌ കാലാവധി ഇന്ന് അവസാനിക്കും. നിയമലംഘനം നടത്തി രാജ്യത്ത് തുടര്‍ന്നാല്‍ അനധികൃത താമസത്തിന് പിഴയടക്കേണ്ടിവരും. ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയാ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായിരുന്നു. ആരാധകര്‍ക്ക് പുറമെ മലയാളികള്‍  അടക്കമുള്ള പ്രവാസികളുട‌െ കുടുംബങ്ങളും ഈ സംവിധാനം പ്രയോജനപ്പെടുത്തി. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയായിരുന്നു.ഇങ്ങനെ ഖത്തറിലേക്ക് വരാന്‍ അവസരം. ഹയാകാര്‍ഡ് വഴി വന്നവര്‍ക്ക് തിരിച്ചുപോകാനുള്ള കാലാവധി നാളെ അവസാനിക്കുകയാണ്. പത്ത് ലക്ഷത്തിലേറെ പേര്‍ ഖത്തറില്‍‌ […]

Jan 23, 2023 - 08:06
 0
ഹയ്യാകാര്‍ഡ് വഴി എത്തിയവര്‍ക്ക് ഖത്തറില്‍ തങ്ങാനുള്ള കാലാവധി ഇന്ന് അവസാനിക്കും

ഹയ്യാകാര്‍ഡ് വഴി എത്തിയവര്‍ക്ക് ഖത്തറില്‍ തങ്ങാനുള്ള‌ കാലാവധി ഇന്ന് അവസാനിക്കും. നിയമലംഘനം നടത്തി രാജ്യത്ത് തുടര്‍ന്നാല്‍ അനധികൃത താമസത്തിന് പിഴയടക്കേണ്ടിവരും. ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയാ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായിരുന്നു.

ആരാധകര്‍ക്ക് പുറമെ മലയാളികള്‍  അടക്കമുള്ള പ്രവാസികളുട‌െ കുടുംബങ്ങളും ഈ സംവിധാനം പ്രയോജനപ്പെടുത്തി. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയായിരുന്നു.ഇങ്ങനെ ഖത്തറിലേക്ക് വരാന്‍ അവസരം. ഹയാകാര്‍ഡ് വഴി വന്നവര്‍ക്ക് തിരിച്ചുപോകാനുള്ള കാലാവധി നാളെ അവസാനിക്കുകയാണ്. പത്ത് ലക്ഷത്തിലേറെ പേര്‍ ഖത്തറില്‍‌ കളികാണാനെത്തിയെന്നാണ് കണക്ക്. യൂറോപ്പില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നുമൊക്കെ എത്തിയവര്‍ ലോകകപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കിടെ തന്നെ മടങ്ങിപ്പോയിരുന്നു.

എന്നാല്‍ ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ ചിലരെങ്കിലും കുടുംബത്തിനൊപ്പം തങ്ങിയിരുന്നു. ഇവരെല്ലാം ജനുവരി 23 ഓടെ മടങ്ങണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നപക്ഷം അനധികൃത താമസത്തിന് പിഴയടക്കേണ്ടിവരും. അതേ സമയം മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓര്‍ഗനൈസര്‍ ഹയാ കാര്‍ഡ് ഉള്ളവര്‍ക്ക് രാജ്യത്ത് തുടരാം.

What's Your Reaction?

like

dislike

love

funny

angry

sad

wow