'പാക്കിസ്ഥാൻ ഇന്ത്യയെ കണ്ട് പഠിക്കണം': മുൻ പാക് താരം റാമീസ് രാജ
ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ താരവും മുൻ പിസിബി ചെയർമാനുമായ റമീസ് രാജ. സ്വന്തം നാട്ടിൽ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്ന രീതിയിൽ നിന്ന് പാക്കിസ്ഥാൻ പാഠം പഠിക്കണമെന്നും രാജ പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പിന് ശേഷം സ്വന്തം നാട്ടിൽ കളിച്ച 19 ഏകദിനങ്ങളിൽ 15 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇത് പാകിസ്ഥാന് മാതൃകയാണെന്നും റമീസ് ചൂണ്ടിക്കാട്ടി. "ഇന്ത്യയിൽ ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ പ്രയാസമാണ്. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റ് ടീമുകൾ ഇതിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ട്. പാകിസ്ഥാനും മത്സരങ്ങൾ ജയിക്കുന്നുണ്ട്. എന്നാൽ ഹോം മാച്ചുകളിലെ വിജയങ്ങളിലോ പരമ്പര വിജയങ്ങളിലോ ഇന്ത്യയുടെ അത്ര സ്ഥിരതയില്ല. ലോകകപ്പ് വർഷത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന നാഴികക്കല്ലാണ്," റമീസ് രാജ തന്‍റെ യൂട്യൂബ് ചാനൽ പരിപാടിയിൽ പറഞ്ഞു. ഇന്ത്യയെപ്പോലെ പാകിസ്താൻ സ്വന്തം മണ്ണിൽ ആധിപത്യം പുലർത്തുന്നില്ല. ബാബർ അസമിന്‍റെ നേതൃത്വത്തിലുള്ള ടീം അടുത്തിടെ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയും പാക്കിസ്ഥാൻ 0-3 ന് തോറ്റു. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലാണ് അവസാനിച്ചത്.

What's Your Reaction?