വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരൻ പിടിയിൽ
ഇടുക്കി: പൂപ്പാറ മേഖലയിൽ വ്യാജമദ്യവുമായി ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരനടക്കം നാല് പേർ പിടിയിൽ. ഇവരുടെ പക്കൽ നിന്ന് 35 ലിറ്റർ വ്യാജമദ്യം പിടികൂടി. ബെവ്കോ ജീവനക്കാരനായ തിരുവന്തപുരം സ്വദേശി ബിനുവും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഇടുക്കി സ്വദേശികളായി വിനു മാത്യു, ഇയാളുടെ മകൻ എബിൻ, തിരുവനന്തപുരം സ്വദേശി ബിജു എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നാണ് വ്യാജമദ്യം പിടികൂടിയത്. മദ്യം കടത്തിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
 
                                ഇടുക്കി: പൂപ്പാറ മേഖലയിൽ വ്യാജമദ്യവുമായി ബിവറേജസ് കോർപ്പറേഷൻ ജീവനക്കാരനടക്കം നാല് പേർ പിടിയിൽ. ഇവരുടെ പക്കൽ നിന്ന് 35 ലിറ്റർ വ്യാജമദ്യം പിടികൂടി. ബെവ്കോ ജീവനക്കാരനായ തിരുവന്തപുരം സ്വദേശി ബിനുവും സുഹൃത്തുക്കളുമാണ് പിടിയിലായത്.
ഇടുക്കി സ്വദേശികളായി വിനു മാത്യു, ഇയാളുടെ മകൻ എബിൻ, തിരുവനന്തപുരം സ്വദേശി ബിജു എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്നാണ് വ്യാജമദ്യം പിടികൂടിയത്. മദ്യം കടത്തിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 



 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                            