താലിബാൻ്റെ സ്ത്രീ വിരുദ്ധ നയം; അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓസ്ട്രേലിയ പിൻമാറി
മാർച്ചിൽ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പിൻമാറി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. താലിബാൻ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പര യുഎഇയിലാണ് നടക്കേണ്ടിയിരുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നിഷേധിക്കുകയും പാർക്കുകളിലും ജിമ്മുകളിലും അവരെ വിലക്കുകയും ചെയ്ത താലിബാന്‍റെ നടപടികളിൽ പ്രതിഷേധം അറിയിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്, ഓസ്ട്രേലിയൻ സർക്കാരുമായി കൂടിയാലോചിച്ച ശേഷമാണ് ടൂർണമെന്‍റിൽ നിന്ന് പിൻമാറുന്നുവെന്ന് അറിയിച്ചത്.
 
What's Your Reaction?