ഫിഫ ദ് ബെസ്റ്റ് 2022; മെസിയും, നെയ്മറും, എംബാപ്പെയും പട്ടികയിൽ, റൊണാൾഡോ ഇല്ല
പോയ വർഷത്തെ മികച്ച പുരുഷ ഫുട്‌ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് 2022 പുരസ്‌കാര പട്ടികയിൽ ലയണൽ മെസി, നെയ്മർ, കിലിയൻ എംബാപ്പെ എന്നിവർ. അർജന്‍റീനയുടെ ജൂലിയൻ അൽവാരെസ്, മൊറോക്കോയുടെ അഷ്റഫ് ഹക്കീമി, ഇംഗ്ലണ്ടിന്‍റെ ജൂഡ് ബെലിംഗ്ഹാം, ബ്രസീലിന്‍റെ വിനിഷ്യസ് ജൂനിയർ തുടങ്ങിയ യുവതാരങ്ങളും 14 അംഗ പട്ടികയിൽ ഉൾപ്പെടുന്നു. എന്നാൽ, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. ലോകകപ്പിൽ സെർബിയയ്ക്കെതിരെ ബ്രസീലിന്‍റെ റിച്ചാർലിസൺ നേടിയ ഗോളും അർജന്‍റീനയ്ക്കെതിരായ ഫൈനലിലെ എംബാപ്പെയുടെ രണ്ടാം ഗോളും മികച്ച ഗോളിനുള്ള പുരസ്കാര പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

What's Your Reaction?